‘അമ്മ’ കൂട്ടരാജി തീരുമാനം ആലോചിച്ചെടുത്തത്: ജയൻ ചേർത്തല

രാജി സംബന്ധിച്ച് പലവട്ടം മോഹൻലാലുമായി സംസാരിച്ചു

‘അമ്മ’ കൂട്ടരാജി തീരുമാനം ആലോചിച്ചെടുത്തത്: ജയൻ ചേർത്തല
‘അമ്മ’ കൂട്ടരാജി തീരുമാനം ആലോചിച്ചെടുത്തത്: ജയൻ ചേർത്തല

കൊച്ചി: അമ്മ ഭരണസമിതിയുടെ കൂട്ടരാജി തീരുമാനം ആലോചിച്ചെടുത്തതെന്ന് നടനും അമ്മ വൈസ് പ്രസിഡന്റുമായിരുന്ന ജയൻ ചേർത്തല. രാജി സംബന്ധിച്ച് പലവട്ടം മോഹൻലാലുമായി സംസാരിച്ചുവെന്നും. ധർമ്മികത കണക്കിലെടുത്താണ് രാജിവെച്ചൊഴിഞ്ഞത്. തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടണം. തെറ്റ് ചെയ്യാത്തവർ അഗ്നിശുദ്ധി വരുത്തി തിരിച്ചു വരണമെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

മാധ്യമ വാർത്തകളിലൂടെയാണ് അമ്മയെ ജനം വിലയിരുത്തുന്നത്. ഇനി ഇലക്ഷൻ ജനറൽ ബോഡി വിളിച്ചു ചേർക്കും. ആരോപണങ്ങളെ ചില ചാനലുകൾ പീഡന ശ്രമമായി വ്യാഖ്യാനിക്കുന്ന സ്ഥിതിയുണ്ട്. അതിൽ ഒരു പൊളിറ്റിക്സ് ഉണ്ട്. അമ്മയെ അനാഥമാക്കാൻ ആകില്ല. ഭയമുണ്ടായെന്ന് പറഞ്ഞ പെൺകുട്ടിയുടെ പ്രതികരണത്തെ പോലും പീഡനശ്രമമായി ചിത്രീകരിച്ചുവെന്നും ജയൻ കുറ്റപ്പെടുത്തി.

AMMA

വിശദാംശങ്ങൾ ചുവടെ:

സിനിമാ അഭിനേതാക്കളുടെ സംഘടനയായ എ എം എം എയിൽ കൂട്ട രാജി. മോഹൻ ലാൽ അടക്കം 17 അംഗങ്ങളാണ് രാജി വെച്ചത്. രാജിവെച്ചതായി മോഹൻലാൽ മുഖ്യമന്ത്രിയെ കത്തിലൂടെ അറിയിക്കുകയായിരുന്നു. ഇതോടെ എഎംഎംഎ ഭരണസമിതി പിരിച്ചുവിട്ടു. ഹേമ കമ്മിറ്റി റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ സിനിമയിലുണ്ടായ വെളിപ്പെടുത്തലിൽ താരസംഘടന അമ്മയിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. റിപ്പോർട്ടിൽ എ എം എം എ പ്രതികരിക്കാത്തത് നിരവധി ചർച്ചകൾക്കും വഴിവച്ചിരുന്നു.

ചില താരങ്ങൾക്കെതിരായ ലൈംഗിക ആരോപണങ്ങളാണ് എ എം എം എയിൽ ഉണ്ടായ കൂട്ടരാജിക്ക് കാരണം. അതേസമയം, വിമർശിച്ചതിനും തിരുത്തിയതിനും നന്ദിയെന്ന് എ എം എം എ നേതൃത്വം അറിയിച്ചു. ക്ഷേമ പ്രവർത്തനങ്ങൾ നിറവേറ്റാൻ നിലവിലുള്ള കമ്മിററി അഡ്ഹോക് കമ്മിറ്റിയായി തുടരും. പുതിയ കമ്മിറ്റി നിലവിൽ വരുന്നത് വരെയാണ് അഡ്ഹോക് കമ്മിറ്റി തുടരുക. രണ്ട് മാസത്തിനു ശേഷം തിരഞ്ഞെടുപ്പുണ്ടാകും. ഓണ കൈനീട്ടം അടക്കമുള്ള കാര്യങ്ങൾ തുടരും. എഎംഎംഎയുടെ വീഴ്ച സമ്മതിച്ചാണ് കൂട്ടരാജി.

Top