‘ചെകുത്താന്‍’ കസ്റ്റഡി വിഷയത്തില്‍ പ്രതികരണവുമായി: ‘അമ്മ’

‘ചെകുത്താന്‍’ കസ്റ്റഡി വിഷയത്തില്‍ പ്രതികരണവുമായി: ‘അമ്മ’
‘ചെകുത്താന്‍’ കസ്റ്റഡി വിഷയത്തില്‍ പ്രതികരണവുമായി: ‘അമ്മ’

കൊച്ചി: നടന്‍ മോഹന്‍ലാലിനെതിരെ അപകീര്‍ത്തിപരമായ പരമാര്‍ശം നടത്തിയ ‘ചെകുത്താന്‍’ എന്ന യുട്യൂബ് ചാനല്‍ ഉടമ അജു അലക്‌സ് പോലീസ് കസ്റ്റഡിയിലെടുത്ത വിഷയത്തില്‍ പ്രതികരണവുമായി താര സംഘടനയായ ‘അമ്മ’. ആര്‍ക്കും ആരെയും എന്തും പറയാം എന്ന നിലയിലേക്ക് യൂട്യൂബര്‍മാര്‍ നീങ്ങിക്കൊണ്ടിരിക്കുകയാണെന്നും ഇതിനെതിരെയാണ് പരാതി നല്‍കിയതെന്നും അമ്മ ജനറല്‍ സെക്രട്ടറി സിദ്ദിഖ് പറഞ്ഞു.

മോഹന്‍ലാല്‍ ടെറിട്ടോറിയല്‍ ആര്‍മിയുടെ ഭാഗമായതിനാലാണ് അവിടെ എത്താന്‍ കഴിഞ്ഞത്. അവിടെ എന്താണ് നടന്നതെന്ന് അറിയാതെയാണ് അധിക്ഷേപം നടത്തിയത്. പോലീസ് നടപടിയെടുത്തതില്‍ നന്ദിയുണ്ടെന്നും അദ്ദേഹം ഇന്ന് നടന്ന അമ്മയുടെ യോഗത്തില്‍ പറഞ്ഞു. ‘ചെകുത്താന്‍’ എന്ന യുട്യൂബര്‍ അജു അലക്‌സിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

യുട്യൂബില്‍ വീഡിയോ അപ് ലോഡ് ചെയ്യാന്‍ ഉപയോഗിച്ച മൊബൈല്‍ ഫോണും കമ്പ്യൂട്ടറും പൊലീസ് ഉടന്‍ പരിശോധിക്കും. മോഹന്‍ലാലിന്റെ ആരാധകരില്‍ വിദ്വേഷം ഉളവാക്കുന്ന രീതിയിലാണ് അജു അലക്‌സിന്റെ പരാമര്‍ശമെന്നും തിരുവല്ല പൊലീസ് രജിസ്ട്രര്‍ ചെയ്ത എഫ്‌ഐആറില്‍ പറയുന്നു. ഭാരതീയ ന്യായ സംഹിത 192,296(b) കെ.പി ആക്റ്റ് 2011 120(0) വകുപ്പുകള്‍ പ്രകാരമാണ് അജു അലക്‌സിനെതിരെ കേസെടുത്തത്.

Top