അമ്മ നൽകിയ പരാതി സ്വീകരിക്കാൻ പൊലീസ് വിസമ്മതിച്ചതിൽ പ്രതിഷേധിച്ച് യുവാവ് തഹസിൽദാരുടെ വാഹനം കത്തിച്ചു. സംഭവം കർണാടകയിലെ ചിത്രദുർഗയിൽ ആണ് . ചള്ളക്കെരെ തഹസിൽദാരുടെ വാഹനം ഓഫീസിന് പുറത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തിയത് പൃഥ്വിരാജ് എന്നയാളാണ് എന്നാണ് റിപ്പോര്‍ട്ടുകൾ. തഹസിൽദാർ ഓഫീസിന് മുന്നിൽ നിർത്തിയിട്ടിരുന്ന ചള്ളക്കരെ തഹസിൽദാരുടെ വാഹനമാണ് പൃഥ്വിരാജ് കത്തിച്ചത്. എന്നാൽ, ഓഫീസ് ജീവനക്കാർ പെട്ടെന്ന് തന്നെ തീ അണച്ചുവെങ്കിലും, വാഹനത്തിന് തകരാർ സംഭവിച്ചു.
സംഭവസ്ഥലത്ത് വെച്ച് തന്നെ പൃഥ്വിരാജിനെ പോലീസ് കസ്റ്റഡിയിലെടുക്കുകയും സർക്കാർ വസ്‌തുക്കൾ നശിപ്പിക്കുകയും വാഹനം നശിപ്പിക്കുകയും ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും ചെയ്‌തതിനും കേസെടുക്കുകയും ചെയ്തു. തഹസിൽദാരുടെ ഓഫീസ് ജീവനക്കാർ തങ്ങളുടെ ചുമതലകൾ നിർവഹിക്കുമ്പോൾ സംരക്ഷണം ആവശ്യപ്പെട്ട് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിന് (ഡിഎസ്പി) പരാതിയും നൽകി.
Also Read: കാർ വാങ്ങും മുമ്പേ അറിയണ്ടേ സേഫ് ആണോയെന്ന് ? അറിയാം ക്യുആർ കോഡ് സ്‍കാനിലൂടെ..
സ്ഫോടനം നടത്തും, വെല്ലുവിളിച്ച് പൃഥ്വിരാജ്
ബെംഗളൂരുവിൽ ഒരു സ്വകാര്യ കമ്പനിയിലെ ജോലികാരനായ പൃഥ്വിരാജിനെ ജൂലൈയിൽ ഒരു യാത്രയ്ക്കിടെ കാണാതാവുകയായിരുന്നുവെന്ന് വൃത്തങ്ങൾ സൂചിപ്പിക്കുന്നു. തുടർന്ന് ഇയാൾ തിരിച്ച് എത്താതെ വന്നതോടെ ജൂലൈ രണ്ടിന് ചള്ളക്കെരെ പൊലീസ് സ്റ്റേഷനിൽ പരാതി നൽകാൻ പൃഥ്വിരാജിന്റെ അമ്മ ശ്രമിച്ചിരുന്നു.
Also Read: തീയ്ക്ക് അറിയില്ലല്ലോ കാർ എസ്‍യുവിയാണെന്ന്! വീഡിയോ വൈറൽ
എന്നാൽ പൊലീസ് പരാതി സ്വീകരിച്ചില്ല എന്നാണ് റിപ്പോര്‍ട്ടുകൾ. പിന്നീട് ജൂലൈ 23ന് ഇയാൾ പോലീസ് സ്‌റ്റേഷനിൽ ഹാജരായിരുന്നു. പിന്നാലെയാണ് വാഹനത്തിന് തീ വച്ചത്. ഇതോടൊപ്പം ഡിആർഡിഒ ഉൾപ്പെടെയുള്ള സർക്കാർ കെട്ടിടങ്ങൾ സ്ഫോടനത്തിൽ തകർക്കുമെന്ന് പ്രതി സോഷ്യൽ മീഡിയയിലൂടെ ഭീഷണിപ്പെടുത്തിയതായും റിപ്പോര്‍ട്ടുകൾ ഉണ്ട്.