CMDRF

കൊച്ചിയിലെ അമ്മയുടെ ആസ്ഥാന മന്ദിരം വിൽപ്പനയ്ക്ക്?

ഹേമ കമ്മിറ്റി റിപ്പോർട്ട് വന്നതുകൊണ്ട് പെട്ടെന്ന് വിൽപ്പന നടത്തുകയാണെന്ന് ഡിസ്ക്രിപ്ഷനിൽ പറയുന്നു

കൊച്ചിയിലെ അമ്മയുടെ ആസ്ഥാന മന്ദിരം വിൽപ്പനയ്ക്ക്?
കൊച്ചിയിലെ അമ്മയുടെ ആസ്ഥാന മന്ദിരം വിൽപ്പനയ്ക്ക്?

കൊച്ചി: താര സംഘടനയായ അമ്മയുടെ കൊച്ചിയിലെ ആസ്ഥാന മന്ദിരം വിൽപ്പനയ്ക്ക്. അമ്മയുടെ ഓഫീസ് ഓൺലൈൻ വിൽപ്പന സൈറ്റായ ഒഎൽഎക്സിൽ വിൽപ്പനയ്ക്ക് ഇട്ടിരിക്കുകയാണ് ഏതോ വിരുദന്മാർ. 20,​000 രൂപയാണ് ഓഫീസിൻറെ വില. മോഹൻലാൽ ആൻറ് കോ എന്നാണ് വിൽപ്പനയ്ക്ക് ഇട്ട വ്യക്തിയുടെ ഐ ഡി കാണിച്ചിരിക്കുന്നത്.

ഹേമ കമ്മിറ്റി റിപ്പോർട്ട് വന്നതുകൊണ്ട് പെട്ടെന്ന് വിൽപ്പന നടത്തുകയാണെന്ന് ഡിസ്ക്രിപ്ഷനിൽ പറയുന്നു. വാതിൽ മുട്ടിയോ, മെസഞ്ചറിൽ സന്ദേശം അയച്ചോ വാങ്ങാൻ താൽപ്പര്യം അറിയിക്കാം. മുട്ടലുകൾ കാരണം കതകുകൾക്ക് ബലക്കുറവുണ്ട്. കൂടെയുള്ളവരുടെ കൈയിലിരിപ്പുകാരണം വിൽക്കുന്നു എന്നും ഡിസ്ക്രിപ്ഷനിലുണ്ട്. 3,4 ദിവസത്തിനുള്ളിൽ വിൽപ്പന നടത്തണം എന്നും പരസ്യത്തിൽ പറയുന്നുണ്ട്.

Also read: രഞ്ജിത്തിനും, ഇടവേള ബാബുവിനും എതിരെയുള്ള മൊഴിയെടുപ്പ് പൂർത്തിയായി

നേരത്തെ അമ്മയുടെ ആസ്ഥാന മന്ദിരത്തിൽ റീത്ത് വച്ചത് വലിയ വാർത്തയായിരുന്നു. കൊച്ചിയിലെ അമ്മ ഓഫീസിന് മുന്നിൽ റീത്ത് വച്ചാണ് ലോ കോളേജിലെ ഒരു കൂട്ടം വിദ്യാർഥികൾ പ്രതിഷേധിച്ചത്. അച്ഛൻ ഇല്ലാത്ത ‘അമ്മ’യ്ക്ക് എന്ന വാചകത്തോടെയായിരുന്നു റീത്ത് സമർപ്പണം.

Top