മുംബൈ: 18 വയസ്സുള്ള പെൺകുട്ടിയെ മദ്യം കലർത്തി കൂട്ടബലാത്സംഗം ചെയ്തു. ബാന്ദ്രയിലെ . നിർമ്മൽ നഗറിലാണ് സംഭവം. കേസിൽ 31 കാരനായ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ഇരയെ അമ്മാവൻ്റെ വീട്ടിൽ ഇറക്കിവിടാമെന്ന് ഉറപ്പുനൽകി പ്രതികളിലൊരാൾ കാറിൽ കൂട്ടികൊണ്ടുപോവുകയായിരുന്നു. കാറിൽ വച്ച് ഇരയെ മയക്കുമരുന്ന് കലർത്തിയ പാനീയം കുടിപ്പിച്ച് ബോധരഹിതയാക്കുകയായിരുന്നു.
ബോധരഹിതയായ പെൺക്കുട്ടിയെ ഇരുവരും ചേർന്ന് ബലാത്സംഗം ചെയ്തുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു. തുടർന്ന് പരാതി നൽകിയാൽ കൊല്ലുമെന്ന് പ്രതികൾ കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു. പ്രതികളിൽ ഒരാൾ ഒളിവിലാണ്. ഇയാൾക്കായുള്ള അന്വേഷണത്തിലാണ് പൊലീസ്.