റിയല്‍മി അടുത്തിടെ പുറത്തിറക്കിയ 5ജി സ്മാര്‍ട്ട്‌ഫോണാണ് റിയല്‍മി 9ഐ 5ജി. ഈ വര്‍ഷം ആദ്യം പുറത്തിറക്കിയ റിയല്‍മി 9ഐയുടെ 5ജി വേരിയന്റാണിത്. പുതിയ ‘വിന്റേജ് സിഡി ഡിസൈന്‍’ ഉപയോഗിച്ചാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. ഡിവൈസിന്റെ 4 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള മോഡലിന് 14,999 രൂപയാണ് വില. 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള ഹൈ-എന്‍ഡ് വേരിയന്റിന് 16,999 രൂപ വിലയുണ്ട്. റിയല്‍മി 9ഐ 5ജി അതിന്റെ വില വിഭാഗത്തിലെ സ്മാര്‍ട്ട്ഫോണുകളെ അപേക്ഷിച്ച് ഡിസൈനില്‍ മികച്ചതാണ്. സിഡിക്ക് സമാനമായ നിറങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന റിഫ്‌ലക്റ്റീവ് റിയര്‍ പാനലാണ് ഇതിലുള്ളത്. ക്യാമറ മൊഡ്യുളില്ലാതെ മൂന്ന് ലെന്‍സുകള്‍ ചേസിസിന്റെ മുകളില്‍ വെച്ചിരിക്കുന്നു. പിന്‍ പാനലുകള്‍ വിരല്‍പാടുകള്‍ പതിയുന്നുണ്ട്. 187 ഗ്രാം ഭാരവും 8.1 mm കനവുമുള്ള ഡിവൈസാണ് ഇത്. ഫിംഗര്‍പ്രിന്റ് സെന്‍സറും പവര്‍ ബട്ടനും ഒരുമിച്ച് നല്‍കിയിട്ടുണ്ട്.
റിയല്‍മി 9ഐ 5ജി സ്മാര്‍ട്ട്‌ഫോണില്‍ 6.6 ഇഞ്ച് IPS LCD ഡിസ്പ്ലേയാണുള്ളത്. FHD + റെസല്യൂഷനും 90Hz റിഫ്രഷ് റേറ്റും ഇതിനുണ്ട്. ബ്രൈറ്റ്നസ് ലെവലുകള്‍ വളരെ ഉയര്‍ന്നതല്ല. മൂന്ന് വശത്തും കനം കുറഞ്ഞ ബെസലുകള്‍ ഉണ്ടെങ്കിലും താഴത്തെ ഭാഗം കട്ടിയുള്ളതാണ്. സ്‌ക്രീന്‍ പാണ്ട ഗ്ലാസ് പ്രോട്ടക്ഷനോടെ വരുന്നു. മാന്യമായ പെര്‍ഫോമന്‍സ് നല്‍കുന്ന ഡിസ്‌പ്ലെയാണ് ഇത്. മീഡിയടെക് ഡൈമെന്‍സിറ്റി 810 എസ്ഒസിയിലാണ് റിയല്‍മി 9ഐ 5ജി പ്രവര്‍ത്തിക്കുന്നത്. 6nm പ്രോസസ്സിനെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ പ്രോസസര്‍. ഒരു ഇന്‍ബില്‍റ്റ് 5ജി മോഡലവും ഇതിലുണ്ട്. ഒമ്പത് 5ജി ബാന്‍ഡുകളെ ഇത് സപ്പോര്‍ട്ട് ചെയ്യുന്നു. ഈ മിഡ് റേഞ്ച് ചിപ്സെറ്റ് മള്‍ട്ടിടാസ്‌കിംഗിലും പവര്‍-ഇന്റന്‍സസ് ആപ്പുകള്‍ പ്രവര്‍ത്തിപ്പിക്കുമ്പോഴും മാന്യമായ പെര്‍ഫോമന്‍സ് നല്‍കുന്നു. ഗീക്ക്‌ബെഞ്ച് 5 ടെസ്റ്റില്‍ സിംഗിള്‍-കോറില്‍ 601 പോയിന്റും മള്‍ട്ടി-കോര്‍ ടെസ്റ്റില്‍ 1784 പോയിന്റും നേടാന്‍ ഈ ഡിവൈസിന് കഴിഞ്ഞു. റിയല്‍മി 9ഐ 5ജി സ്മാര്‍ട്ട്‌ഫോണില്‍ ട്രിപ്പിള്‍ റിയര്‍ ക്യാമറകളാണ് ഉള്ളത്. 50 എംപി പ്രൈമറി ക്യാമറ, 2 എംപി സെക്കന്‍ഡറി ഡെപ്ത് സെന്‍സര്‍, 2 എംപി ടെര്‍ഷ്യറി മാക്രോ സെന്‍സര്‍ എന്നിവ ഇതിലുണ്ട്. പ്രൈമറി ക്യാമറ മികച്ചതാണ്.
എച്ച്ഡിആര്‍ മോഡ് ഫോട്ടോകള്‍ പോലും ഷാര്‍പ്പ് ആയി ലഭിക്കുന്നു. ഡെപ്ത് സെന്‍സറും മാക്രോ സെന്‍സറും പ്രതീക്ഷിച്ച പെര്‍ഫോമന്‍സ് നല്‍കുന്നില്ല. ലൈറ്റ് കുറഞ്ഞ അവസ്ഥയില്‍ ഈ ക്യാമറകളുടെ പെര്‍ഫോമന്‍സ് പരിതാപകരമാണ്. 8 എംപി സെല്‍ഫി ക്യാമറ സെന്‍സറാണ് ഇതിലുള്ളത്. ഇത് മാന്യമായ ഔട്ട്പുട്ട് നല്‍കുന്നു. റിയല്‍മി 9ഐ 5ജി സ്മാര്‍ട്ട്‌ഫോണില്‍ 5000 mAh ബാറ്ററിയാണ് ഉപയോഗിക്കുന്നത്. ഇത് 18W ഫാസ്റ്റ് ചാര്‍ജിങ് സപ്പോര്‍ട്ടുമായി വരുന്നു. ചാര്‍ജറിലേക്ക് പ്ലഗ് ചെയ്യാതെ തന്നെ ഒരു ദിവസത്തോളം ഈ ഡിവൈസ് ഉപയോഗിക്കാം. ഡിവൈസ് 100% വരെ ചാര്‍ജ് ചെയ്യാന്‍ രണ്ട് മണിക്കൂറിലധികം സമയമെടുത്തു എന്നതാണ് ഒരു പോരായ്മ. 4ജി വേരിയന്റ് 33W ഫാസ്റ്റ് ചാര്‍ജിങുമായി വരുന്നു. 5ജി മോഡലിലും കമ്പനി ഇത് തന്നെ ഉപയോഗിച്ചിരുന്നെങ്കില്‍ കൂടുതല്‍ മികച്ചതാകുമായിരുന്നു. റിയല്‍മി 9ഐ 5ജി സ്‌റ്റൈലിഷ് ആയതും മാന്യമായ പെര്‍ഫോമന്‍സ് നല്‍കുന്നതുമായ ഡിവൈസാണ്. ക്യാമറയും ദീര്‍ഘകാല ബാറ്ററി ലൈഫും ഇതിലൂടെ ലഭിക്കുന്നു. ഈ വില വിഭാഗത്തിലെ മികച്ച സ്മാര്‍ട്ട്ഫോണല്ല ഇത്. കുറഞ്ഞ വിലയില്‍ ഒരു 5ജി ഫോണ്‍ വേണമെന്നുണ്ട് എങ്കില്‍ ഈ ഡിവൈസ് തിരഞ്ഞെടുക്കാവുന്നതാണ്.