CMDRF

സാങ്കേതിക തകരാർ, എയർ ഇന്ത്യ വിമാനത്തിന് റഷ്യയിൽ അടിയന്തര ലാൻഡിങ്

റഷ്യയ്ക്ക് മുകളിലൂടെ പറക്കുന്ന ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനങ്ങള്‍ സാങ്കേതിക തകരാറുകള്‍ കാരണം അടിയന്തര ലാന്‍ഡിംഗ് നടത്താന്‍ നിര്‍ബന്ധിതരായ മുന്‍പുള്ള രണ്ട് സംഭവങ്ങള്‍ക്ക് സമാനമാണ് ഇപ്പോള്‍ നടന്ന സംഭവം

സാങ്കേതിക തകരാർ, എയർ ഇന്ത്യ വിമാനത്തിന് റഷ്യയിൽ അടിയന്തര ലാൻഡിങ്
സാങ്കേതിക തകരാർ, എയർ ഇന്ത്യ വിമാനത്തിന് റഷ്യയിൽ അടിയന്തര ലാൻഡിങ്

ന്യൂഡല്‍ഹിയില്‍ നിന്ന് യുകെയിലെ ബര്‍മിംഗ്ഹാമിലേക്ക് പറക്കുകയായിരുന്ന എയര്‍ ഇന്ത്യയുടെ ബോയിംഗ് 787 വിമാനം സാങ്കേതിക തകരാര്‍ മൂലം റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയില്‍ അടിയന്തരമായി ഇറക്കി. ഷെറെമെറ്റീവോ എയര്‍പോര്‍ട്ട് അധികൃതരാണ് ഈ വിവരം പുറത്ത് വിട്ടിരിക്കുന്നത്.

‘സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണം വിമാനത്തിന്റെ ജീവനക്കാര്‍ ഷെറെമെറ്റീവോ എയര്‍പോര്‍ട്ടില്‍ ഷെഡ്യൂള്‍ ചെയ്യാതെ ലാന്‍ഡിംഗ് അഭ്യര്‍ത്ഥിച്ചു,’ എയര്‍പോര്‍ട്ട് അധികൃതര്‍ ക്രൂവിന്റെ അഭ്യര്‍ത്ഥനയോട് പ്രതികരിക്കുകയും വിമാനം സ്വീകരിക്കാന്‍ തയ്യാറെടുക്കുകയും ചെയ്തതായി’ എയര്‍പോര്‍ട്ട് വാര്‍ത്താ വിഭാഗം പ്രസ്താവനയില്‍ പറഞ്ഞു. ഇതോടെ വിമാനത്തില്‍ ഉണ്ടായിരുന്ന 258 യാത്രക്കാര്‍ക്കും 17 ക്രൂ അംഗങ്ങള്‍ക്കും പരിക്കേല്‍ക്കാതെ മോസ്‌കോ സമയം വൈകുന്നേരം 6:36 ന് വിമാനം ലാന്‍ഡ് ചെയ്യുകയായിരുന്നു.

Also Read: ഇസ്രയേലിന് ആയുധം നൽകില്ലെന്ന ബ്രിട്ടൻ തീരുമാനം; അമേരിക്കയ്ക്കും അമ്പരപ്പ്, ഭരണമാറ്റം തിരിച്ചടിച്ചു

വ്യാഴാഴ്ച രാത്രി 9:35 ന് മോസ്‌കോയില്‍ നിന്ന് പുറപ്പെടുന്ന വിമാനത്തിന് ആവശ്യമായ സഹായവുമായി എയര്‍പോര്‍ട്ട് അധികൃതരും സ്‌പെഷ്യലിസ്റ്റുകളും രംഗത്തുണ്ട്.

റഷ്യയ്ക്ക് മുകളിലൂടെ പറക്കുന്ന ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനങ്ങള്‍ സാങ്കേതിക തകരാറുകള്‍ കാരണം അടിയന്തര ലാന്‍ഡിംഗ് നടത്താന്‍ നിര്‍ബന്ധിതരായ മുന്‍പുള്ള രണ്ട് സംഭവങ്ങള്‍ക്ക് സമാനമാണ് ഇപ്പോള്‍ നടന്ന സംഭവം.

കഴിഞ്ഞ ജൂലൈയില്‍, എയര്‍ ഇന്ത്യയുടെ ബോയിംഗ് 777 വിമാനത്തില്‍ തീപിടുത്തമുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ മധ്യ റഷ്യയിലെ ക്രാസ്‌നോയാര്‍സ്‌ക് നഗരത്തില്‍ അടിയന്തര ലാന്‍ഡിംഗ് നടത്തേണ്ടി വന്നിരുന്നു. എഐ183 വിമാനം ന്യൂഡല്‍ഹിയില്‍ നിന്ന് സാന്‍ഫ്രാന്‍സിസ്‌കോയിലേക്കുള്ള യാത്രയിലായിരുന്നു. റഷ്യന്‍ ഫെഡറല്‍ എയര്‍ ട്രാന്‍സ്പോര്‍ട്ട് ഏജന്‍സി (റൊസാവിയാറ്റ്സിയ) പിന്നീട് വിമാനത്തില്‍ നടത്തിയ പരിശോധനയില്‍ തീയോ പുകയോ കണ്ടെത്തിയിരുന്നില്ല. വിശദമായ പരിശോധനയ്ക്ക് ശേഷം നടപടിക്രമങ്ങള്‍ എല്ലാം പൂര്‍ത്തീകരിച്ചാണ് വിമാനം പിന്നീട് പറന്നുയര്‍ന്നിരുന്നത്.

Also Read: ഇറാനുമായി ആണവമേഖലയിലും സഹകരണത്തിന് റഷ്യ, അമേരിക്കയെയും ഇസ്രയേലിനെയും ഞെട്ടിക്കുന്ന നീക്കം

കഴിഞ്ഞ വര്‍ഷം ജൂണില്‍, ന്യൂഡല്‍ഹിയില്‍ നിന്ന് സാന്‍ഫ്രാന്‍സിസ്‌കോയിലേക്കുള്ള AI-173 വിമാനം, വിമാനത്തിന്റെ എഞ്ചിനുകളില്‍ ഒന്നിലെ തകരാര്‍ മൂലം റഷ്യയുടെ ഫാര്‍ ഈസ്റ്റിലെ ഒഖോത്സ്‌ക് കടലിന്റെ തീരത്തുള്ള മഗദാനിലേക്കാണ് തിരിച്ചുവിട്ടിരുന്നത്. 40 മണിക്കൂറോളം ഗ്രൗണ്ടില്‍ ചെലവഴിച്ച ശേഷം മറ്റൊരു എയര്‍ ഇന്ത്യ വിമാനത്തിലാണ് ഈ വിമാനത്തിലെ യാത്രക്കാര്‍ പിന്നീട് യാത്ര തുടര്‍ന്നിരുന്നത്.

.

Top