CMDRF

കടുത്ത മമ്മൂട്ടി ആരാധകന്‍; വ്യത്യസ്ത നമ്പര്‍ പ്ലേറ്റുമായി മധുരരാജയുടെ നിര്‍മ്മാതാവ്

കടുത്ത മമ്മൂട്ടി ആരാധകന്‍; വ്യത്യസ്ത നമ്പര്‍ പ്ലേറ്റുമായി മധുരരാജയുടെ നിര്‍മ്മാതാവ്
കടുത്ത മമ്മൂട്ടി ആരാധകന്‍; വ്യത്യസ്ത നമ്പര്‍ പ്ലേറ്റുമായി മധുരരാജയുടെ നിര്‍മ്മാതാവ്

മ്മൂട്ടിയുടെ പേര് സ്വന്തം കാറിന് നല്‍കി മധുരരാജയുടെ നിര്‍മ്മാതാവ് നെല്‍സണ്‍ ഐപ്പ്. സോഷ്യല്‍ മീഡിയയില്‍ അദ്ദേഹം കാറിന്റെ ചിത്രവും പങ്കുവെച്ചിട്ടുണ്ട്. കാനഡയിലെ കിയയുടെ ഷോറൂമില്‍ നിന്നുള്ള ചിത്രമാണ് നെല്‍സണ്‍ പങ്കുവെച്ചിരിക്കുന്നത്. നിരവധി പേര്‍ ചിത്രം ഷെയര്‍ ചെയ്തിട്ടുണ്ട്. കടുത്ത മമ്മൂട്ടി ആരാധകന്‍ കൂടിയാണ് നെല്‍സണ്‍.

മധുര രാജ കൂടാതെ ചാട്ടുളി എന്ന സിനിമയും നെല്‍സണ്‍ നിര്‍മ്മിച്ചിട്ടുണ്ട്. 2012ല്‍ ദിലീപ് നായകനായി എത്തിയ മിസ്റ്റര്‍ മരുമകന്‍ ആണ് ആദ്യ നിര്‍മ്മാണ സംരഭം. ഇതിന് ശേഷമാണ് 2018ല്‍ വൈശാഖ് സംവിധാനം ചെയ്ത മധുരരാജ എന്ന ചിത്രം നിര്‍മ്മിക്കുന്നത്. ചാട്ടുളി പോസ്റ്റ് പ്രൊഡക്ഷന്‍ ഘട്ടത്തിലാണ്.

Top