നാഗ്പൂര്‍: മഹാരാഷ്ട്രയില്‍ ഫോണില്‍ ഉച്ചത്തില്‍ സംസാരിച്ചതിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ പിതാവ് മകനെ കൊലപ്പെടുത്തി. സൂരജ് (28) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ യുവാവിന്റെ പിതാവ് രാംറാവു കാക്ഡെയെ പൊലീസ് അറസ്റ്റ് ചെയ്തു.
തിങ്കളാഴ്ചയാണ് പിപ്ര ഗ്രാമത്തില്‍ വച്ച് കേസിനാസ്പദമായ സംഭവം നടന്നത്. സൂരജ് ഫോണില്‍ ഉച്ചത്തില്‍ സംസാരിച്ചതിനെ ചൊല്ലി തര്‍ക്കം ഉടലെടുക്കുകയായിരുന്നു. എന്നാല്‍ മകന്‍ അനുസരിക്കാതിരുന്നതിനെ തുടര്‍ന്ന് കക്ഡെ സ്റ്റീല്‍ വടികൊണ്ട് അടിക്കുകയായിരുന്നുവെന്ന് ബേല പൊലീസ് പറഞ്ഞു.
ഇരുവരും മദ്യലഹരിയിലായിരുന്നു. ഗുരുതരമായി പരിക്കേറ്റ സൂരജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചൊവ്വാഴ്ച മരണം സംഭവിക്കുകയായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി.