കൊല്ലത്ത് വയോധിക കിണറ്റില്‍ വീണു; രക്ഷകനായി പൊലീസ് ഉദ്യോഗസ്ഥന്‍

പതിനൊന്ന് വര്‍ഷം ജയേഷ് അഗ്‌നിരക്ഷാസേനയില്‍ ജോലി ചെയ്തിരുന്നു.

കൊല്ലത്ത് വയോധിക കിണറ്റില്‍ വീണു; രക്ഷകനായി പൊലീസ് ഉദ്യോഗസ്ഥന്‍
കൊല്ലത്ത് വയോധിക കിണറ്റില്‍ വീണു; രക്ഷകനായി പൊലീസ് ഉദ്യോഗസ്ഥന്‍

കൊല്ലം: കിണറ്റില്‍ വീണ വയോധികയെ രക്ഷിച്ച് പുത്തൂര്‍ സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥന്‍. എസ് ഐ ടിജെ ജയേഷാണ് വയോധികയെ രക്ഷിച്ചത്. പുത്തൂര്‍ വെണ്ടാറില്‍ കാടുമൂടി ഉപയോഗ ശൂന്യമായി കിടന്ന കിണറ്റിലാണ് രാധമ്മ(74)വീണത്. വിവരമറിഞ്ഞ് എസ്.ഐ ജയേഷും സംഘവും സ്ഥലത്തെത്തി.

അഗ്‌നിരക്ഷാ സേന എത്തുന്നതുവരെ കാത്തുനിക്കാതെ എസ്.ഐ ജയേഷ് കിണറ്റിലേക്ക് ഇറങ്ങുകയായിരുന്നു. മുങ്ങിത്താഴ്ന്ന് അവശനിലയിലായ വയോധികയെ വെളളത്തില്‍ നിന്ന് ഉയര്‍ത്തി താങ്ങി നിര്‍ത്തി. പിന്നാലെ അഗ്‌നിരക്ഷാ സേന എത്തി നാട്ടുകാരുടെ കൂടി സഹായത്തോടെ രാധമ്മയെ കരക്കെത്തിച്ചു. സ്വന്തം ജീവന്‍ പോലും വകവെക്കാതെ രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയ എസ്.ഐയ്ക്ക് അഭിനന്ദന പ്രവാഹമാണ്. പതിനൊന്ന് വര്‍ഷം ജയേഷ് അഗ്‌നിരക്ഷാസേനയില്‍ ജോലി ചെയ്തിരുന്നു.

Top