കാട്ടുപന്നികളെ തടയാന്‍ വെച്ച വൈദ്യുതി കെണിയില്‍ നിന്ന് വയോധികയ്ക്ക് ഷോക്കേറ്റ് ദാരുണാന്ത്യം

കാട്ടുപന്നികളെ തടയാന്‍ വെച്ച വൈദ്യുതി കെണിയില്‍ നിന്ന് വയോധികയ്ക്ക് ഷോക്കേറ്റ് ദാരുണാന്ത്യം
കാട്ടുപന്നികളെ തടയാന്‍ വെച്ച വൈദ്യുതി കെണിയില്‍ നിന്ന് വയോധികയ്ക്ക് ഷോക്കേറ്റ് ദാരുണാന്ത്യം

പാലക്കാട്: ഒറ്റപ്പാലത്ത് കാട്ടുപന്നികളെ തടയാന്‍ വെച്ച വൈദ്യുതി കെണിയില്‍ നിന്ന് വയോധികയ്ക്ക് ഷോക്കേറ്റ് ദാരുണാന്ത്യം. പനമണ്ണ അമ്പലവട്ടം പാറുക്കുട്ടി(60)ആണ് മരിച്ചത്. വീടിന് സമീപത്തെ കോഴി ഫാമില്‍ കാട്ടുപന്നികളെ തടയാന്‍ വെച്ച വൈദ്യുതി കെണിയില്‍ നിന്നാണ് ഷോക്കേറ്റത്. ഇന്നലെ രാവിലെ വീട്ടില്‍ നിന്ന് 100 മീറ്റര്‍ മാറിയുള്ള സൊസൈറ്റിയില്‍ പാല്‍ നല്‍കാന്‍ പോയതായിരുന്നു പാറുക്കുട്ടിയമ്മ.

പശുവിനുള്ള പുല്ലരിഞ്ഞ ശേഷം 11 മണിയോടെ വീട്ടിലെത്താറുള്ള പാറുക്കുട്ടിയമ്മ ഏറെ വൈകിയും തിരിച്ചെത്തിയിരുന്നില്ല. തുടര്‍ന്ന് ബന്ധുക്കള്‍ നടത്തിയ തെരച്ചലിലാണ് പാറുക്കുട്ടിയമ്മയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. രാത്രി പത്ത് മണിയോടെയാണ് വീടിന് സമീപത്തെ കോഴി ഫാമില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കാട്ടുപന്നികളെ തടയാന്‍ സ്ഥാപിച്ചിരുന്ന വൈദ്യുതി കെണിയില്‍ നിന്നാണ് ഷോക്കേറ്റാണ് പാറുക്കുട്ടിയമ്മ മരിച്ചതെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവത്തില്‍ ഫാം ഉടമ അമ്പലവട്ടം സ്വദേശിയെ ഒറ്റപ്പാലം പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

Top