തിരുവനന്തപുരം: തേനീച്ചയുടെ കുത്തേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു. അരുവിക്കര ഗ്രാമപഞ്ചായത്തില്‍ മുളയറ കരിക്കത്ത് വീട്ടില്‍ സുശീല(62)ആണ് മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് സുശീല ഉള്‍പ്പെടെ 20 ലേറെപ്പേരെ ഭഗവതിപുരം വാര്‍ഡില്‍ തൊഴിലുറപ്പ് സ്ഥലത്ത് കാട് വെട്ടുന്നതിനിടയില്‍ തേനീച്ച കുത്തുന്നത്.
ഇതില്‍ 10 പേര്‍ മെഡിക്കല്‍ കോളേജിലും ബാക്കിയുള്ളവര്‍ വെള്ളനാട് ആശുപത്രിയിലുമാണ് ചികിത്സ തേടിയത്. എന്നാല്‍ സുശീലയുടെ ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് ഐ സി യുവിലും പിന്നീട് വെന്റിലേറ്ററിലും പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ടോടുകൂടിയാണ് സുശീല മരണപ്പെട്ടത്. അതേസമയം, തേനീച്ചയുടെ കുത്തേറ്റ രഘുവതി എന്ന തൊഴിലുറപ്പ് തൊഴിലാളിയുടെ നില ഗുരുതരമായി തുടരുകയാണ്.