നാടകീയ രംഗങ്ങൾക്ക് അന്ത്യം; തൃശൂർ ഡിസിസി പ്രസിഡന്റ് രാജിവെച്ചു

നാടകീയ രംഗങ്ങൾക്ക് അന്ത്യം; തൃശൂർ ഡിസിസി പ്രസിഡന്റ് രാജിവെച്ചു
നാടകീയ രംഗങ്ങൾക്ക് അന്ത്യം; തൃശൂർ ഡിസിസി പ്രസിഡന്റ് രാജിവെച്ചു

തൃശൂർ: നാടകീയ രംഗങ്ങൾക്കും കൂട്ടത്തല്ലിനുമൊടുവിൽ തൃശൂർ ഡിസിസി പ്രസിഡൻ്റ് ജോസ് വള്ളൂർ രാജിവെച്ചു. കെപിസിസി അന്ത്യശാസനം നൽകിയ പശ്ചാത്തലത്തിലാണ് രാജി. തൃശൂർ ഡിസിസി പ്രസിഡന്റിന് പിന്നാലെ യുഡിഎഫ് ചെയർമാൻ എംപി വിൻസെന്റും രാജിവെച്ചു.

ലോക്സഭ തെരഞ്ഞെടുപ്പിൽ തൃശൂരിലെ തോൽവി ഡിസിസിയെ വിവാദത്തിലാക്കിയിരുന്നു. കെ. മുരളീധരന് ഒരു ലക്ഷത്തോളം വോട്ടുകളുടെ കുറവ് വന്നത് ഡിസിസിയെ പ്രതിസ്ഥാനത്താക്കി. വിമർശിച്ച് സ്ഥാനാർഥി കെ. മുരളീധരനും രംഗത്തുവന്നു. തെരഞ്ഞെടുപ്പിനെ സംബന്ധിച്ച് നടന്ന ചർച്ചയിൽ വാക്കേറ്റം കടന്ന് കൈയാങ്കളിയിലേക്കും കടന്നതിനെ തുടർന്ന് തൃശൂരിൽ വോട്ട് മറിച്ചതല്ലെന്നും പരമ്പരാഗത വോട്ടുകളിൽ വിള്ളലുണ്ടായെന്നും മുരളീധരൻ പ്രതികരിച്ചിരുന്നു.

Top