CMDRF

തര്‍ക്കത്തിന് അറുതി; പിവിആര്‍ ഗ്രൂപ്പും നിര്‍മാതാക്കളുമായുള്ള പ്രശ്നം പരിഹരിച്ചു

തര്‍ക്കത്തിന് അറുതി; പിവിആര്‍ ഗ്രൂപ്പും നിര്‍മാതാക്കളുമായുള്ള പ്രശ്നം പരിഹരിച്ചു
തര്‍ക്കത്തിന് അറുതി; പിവിആര്‍ ഗ്രൂപ്പും നിര്‍മാതാക്കളുമായുള്ള പ്രശ്നം പരിഹരിച്ചു

പിവിആര്‍ ഗ്രൂപ്പും നിര്‍മാതാക്കളുമായുള്ള വെര്‍ച്വല്‍ ഫീയെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ പരിഹാരം. ഇന്ത്യയിലെ മുഴുവന്‍ സ്‌ക്രീനുകളിലും മലയാള സിനിമകള്‍ പ്രദര്‍ശിപ്പിക്കാമെന്ന് ധാരണയിലെത്തി. ഇന്ത്യയിലെ മുഴുവന്‍ സ്‌ക്രീനുകളിലെയും മലയാള സിനിമകളുടെ ബുക്കിങ്ങാണ് പിവിആര്‍ ഏപ്രില്‍ 11ന് ബഹിഷ്‌കരിച്ചത്. 11ന് റിലീസ് ചെയ്ത മൂന്നിലധികം മലയാള സിനിമകളുടെ പിവിആറിലെ ഷോകള്‍ മുടങ്ങിയിരുന്നു.

സിനിമയുടെ പ്രൊജക്ഷന്‍ ചെയ്യുന്ന കണ്ടന്റ് മാസ്റ്ററിങ് യൂണിറ്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള തര്‍ക്കം മൂലമായിരുന്നു പിവിആര്‍ സ്‌ക്രീനുകളില്‍ മലയാളചിത്രങ്ങളുടെ പ്രദര്‍ശനം നിര്‍ത്തിവച്ചത്. വന്‍തുക നല്‍കുന്നത് ഒഴിവാക്കാന്‍ നിര്‍മാതാക്കള്‍ സ്വന്തമായി ഇതിനുള്ള സംവിധാനം ഒരുക്കിയത് അംഗീകരിക്കാന്‍ പി.വി.ആര്‍ തയ്യാറാവാതിരുന്നതാണ് തര്‍ക്കത്തിന് കാരണം.

Top