വിനോദയാത്രയ്ക്ക് പോയ ബസ് അപകടത്തിൽപ്പെട്ടു

കൊച്ചിയിൽ നിന്ന് കൊടേക്കനാലിലേക്ക് പോയ ബസാണ് അപകടത്തിൽപ്പെട്ടത്

വിനോദയാത്രയ്ക്ക് പോയ ബസ് അപകടത്തിൽപ്പെട്ടു
വിനോദയാത്രയ്ക്ക് പോയ ബസ് അപകടത്തിൽപ്പെട്ടു

കൊച്ചി: കൊച്ചിയിൽ നിന്ന് വിനോദയാത്രയ്ക്കുപോയ ബസ് അപകടത്തിൽപ്പെട്ടു. കൊച്ചിയിൽ നിന്ന് കൊടേക്കനാലിലേക്ക് പോയ ബസാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് പുലർച്ചെ ആറു മണിയോടെയാണ് അപകടം നടന്നത്. ബസിലുണ്ടായിരുന്ന ആറു വിദ്യാർഥികൾക്കും അധ്യാപകനും ബസ് ജീവനക്കാർക്കും പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല.

Also Read: ‘സുധാകരൻ അങ്ങനെ പറയാൻ പാടില്ലായിരുന്നു’: എം എം ഹസ്സൻ

ഞാറക്കല്‍ സര്‍ക്കാര്‍ ഹൈസ്‌കൂളില്‍ നിന്ന് വിനോദയാത്രയ്ക്ക് പോയ ബസ് പുലര്‍ച്ചയോടെ ചെറായിയില്‍ വച്ച് വൈദ്യുത പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകടത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

Top