ദമ്മാം: മൂന്ന് പതിറ്റാണ്ടിലധികമായി സൗദി അറേബ്യയിൽ പ്രവാസിയായിരുന്ന മോഹനൻ ചെട്ടിയാർ (67), അർബുദബാധിതനായി നാട്ടിൽ ചികിത്സയിൽ കഴിയവേ മരിച്ചു. അൽ ഖോബാർ തുഖ്ബയിൽ ഫാബ്രിക്കേഷൻ വർക്ക്ഷോപ് നടത്തി വന്നിരുന്ന മോഹനൻ ചെട്ടിയാർ ഒന്നര വർഷം മുമ്പാണ് ചികിത്സക്ക് വേണ്ടി നാട്ടിലെത്തിയത്.
ഖോബാർ പ്രവാസലോകത്ത് സജീവമായിരുന്ന മോഹനൻ ചെട്ടിയാർക്ക് വലിയൊരു സൗഹൃദവലയവും ഉണ്ടായിരുന്നു. കൊല്ലം പറവൂർ പ്ലാവിൻമൂടിൽ ‘സമ്മോഹനം’ വീട്ടിൽ താമസക്കാരനായ മോഹനൻ ചെട്ടിയാർക്ക് ഭാര്യയും മൂന്നു മക്കളുമുണ്ട്. മനോജ് മോഹൻ, മഹേഷ് മോഹൻ, രഞ്ജിത മോഹൻ എന്നിവരാണ് മക്കൾ. മോഹനൻ ചെട്ടിയാരുടെ നിര്യാണത്തിൽ നവയുഗം സാംസ്കാരിക വേദി അനുശോചിച്ചു.