CMDRF

പച്ചപ്പൊന്നിന് കണ്ണഞ്ചിപ്പിക്കും വില; 3000 രൂപ കടന്നിട്ടും വിൽക്കാനില്ല ഏലയ്ക്ക !

പച്ചപ്പൊന്നിന് കണ്ണഞ്ചിപ്പിക്കും വില; 3000 രൂപ കടന്നിട്ടും വിൽക്കാനില്ല ഏലയ്ക്ക !
പച്ചപ്പൊന്നിന് കണ്ണഞ്ചിപ്പിക്കും വില; 3000 രൂപ കടന്നിട്ടും വിൽക്കാനില്ല ഏലയ്ക്ക !

ഇടുക്കി: സുഗന്ധവ്യഞ്ജനങ്ങളുടെ റാണിയായ ഏലയ്ക്കയുടെ പരമാവധി മാർക്കറ്റ് വില 3000 രൂപ കടന്നിട്ടും അതിന്റെ ഗുണം കിട്ടാതെ കർഷകർ. മോഹവില കിട്ടിയിട്ടും വിൽക്കാൻ കായ്കളില്ല. കാലാവസ്ഥയിൽ വന്ന മാറ്റം ഉണ്ടാക്കിയ വരൾച്ചയിൽ ഏലക്കൃഷിയാകെ കരിഞ്ഞുണങ്ങി ഉത്പാദനം ഇല്ലാതായതാണ് തിരിച്ചടിയായത്. അതേസമയം പുറ്റടി സ്‌പൈസസ് പാർക്കിൽ ഈ മാസം ആറിനും എട്ടിനും നടത്തിയ ഇ- ലേലത്തിൽ പരമാവധി വില കിലോയ്ക്ക് 3000 രൂപയ്ക്ക് മേൽ കിട്ടിയിരുന്നു. ശരാശരി വില കിലോയ്ക്ക് 2275 രൂപ വരെ കർഷകന് ലഭിച്ചിരുന്നു. ഇപ്പോൾ കഴിഞ്ഞ രണ്ട് മാസത്തിലേറെയായി ശരാശരി വില രണ്ടായിരത്തിന് മുകളിലാണ്.

എന്നാൽ ഇതിന് മുമ്പ് 2019 ആഗസ്റ്റ് മൂന്നിന് നടന്ന ലേലത്തിലാണ് ഏലയ്ക്കാ വില റെക്കാഡ് നിരക്കായ കിലോയ്ക്ക് 7000 രൂപക്ക് രേഖപ്പെടുത്തിയത്. കൊവിഡിനെ തുടർന്ന് ഏലയ്ക്ക വിപണി തകർച്ച നേരിട്ടു. തുടർന്ന് ഒരു കിലോ ഏലയ്ക്ക ചില്ലറ വില്പന 900 രൂപയ്ക്ക് താഴെയും കഴിഞ്ഞ വർഷം നടന്നിരുന്നു.

വിനയായത് കാലാവസ്ഥ

ഏലയ്ക്കയുടെ ഉത്പാദനം ഏറ്റവും കൂടുതലുള്ള കുമളി, വണ്ടന്മേട്, നെടുങ്കണ്ടം, ഉടുമ്പൻചോല, ശാന്തമ്പാറ, രാജകുമാരി പോലുള്ള മേഖലകളിൽ ഉണ്ടായ വരൾച്ചയിൽ കനത്ത കൃഷിനാശമാണുണ്ടായത്. ഏകദേശം 30- 35 ശതമാനം ഏലക്കൃഷി വരൾച്ചയിൽ കരിഞ്ഞുണങ്ങി. മേയിൽ പകൽ താപനില അനിയന്ത്രിതമായി ഉയർന്നപ്പോൾ ജലസേചന സൗകര്യങ്ങൾ വേണ്ടത്ര ലഭ്യമാകാതെ പോയതും കൃഷിനാശത്തിന് ഇടയാക്കി.

Top