കൊല്‍ക്കത്തയില്‍ ട്രെയിനി ഡോക്ടറെ ബലാത്സംഗം ചെയ്ത്ത് കൊലപ്പെടുത്തിയ സംവെത്തില്‍ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെ ഡ്യൂട്ടിയിലുള്ള ഏതെങ്കിലും ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരെ അക്രമം നടന്നാല്‍ ആറ് മണിക്കൂറിനുള്ളില്‍ എഫ്.ഐ.ആര്‍ ഫയല്‍ ചെയ്യാന്‍ സ്ഥാപനങ്ങള്‍ ബാധ്യസ്ഥരായിരിക്കുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
എയിംസ് ഉള്‍പ്പെടെയുള്ള കേന്ദ്ര സര്‍ക്കാര്‍ ആശുപത്രികളിലെ ഡയറക്ടര്‍മാര്‍ക്കും മെഡിക്കല്‍ സൂപ്രണ്ടുമാര്‍ക്കും രാജ്യത്തെ എല്ലാ മെഡിക്കല്‍ കോളേജുകളിലെയും പ്രിന്‍സിപ്പല്‍മാര്‍ക്കും ഡയറക്ടര്‍ ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വീസസ് (ഡി.ജി.എച്ച്.എസ്) ഡോ. അതുല്‍ ഗോയല്‍ ഓഫീസ് മെമ്മോറാണ്ടം നല്‍കി. സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ക്കും മറ്റ് ഹെല്‍ത്ത് കെയര്‍ ജീവനക്കാര്‍ക്കും എതിരെയുള്ള അക്രമങ്ങള്‍ ഈയിടെയായി കണ്ടുവരുന്നു. നിരവധി ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് അവരുടെ ഡ്യൂട്ടിക്കിടെ ശാരീരിക പീഡനം ഉണ്ടായി. പലരും ഭീഷണിപ്പെടുത്തുകയോ വാക്കാല്‍ ആക്രമണത്തിന് വിധേയരാകുകയോ ചെയ്തു എന്ന് നോട്ടീസില്‍ പറയുന്നു.
അക്രമങ്ങളില്‍ ഭൂരിഭാഗവും ചെയ്യുന്നത് രോഗികളോ രോഗികളുടെ അറ്റന്‍ഡര്‍മാരോ ആണ്. ഇത് കണക്കിലെടുത്ത്, ഡ്യൂട്ടിയിലായിരിക്കുമ്പോള്‍ ഏതെങ്കിലും ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരെ എന്തെങ്കിലും അക്രമം ഉണ്ടായാല്‍, സ്ഥാപനത്തിന്റെ തലവന്‍ എഫ്.ഐ.ആര്‍ ഫയല്‍ ചെയ്യുന്നതിന് ഉത്തരവാദിയായിരിക്കുമെന്ന് പ്രസ്താവിച്ചു.