മണ്ണുമാന്തി യന്ത്രസാമഗ്രികള്‍ മോഷ്ടിച്ച സംഭവം; പ്രതികള്‍ പിടിയില്‍

മണ്ണുമാന്തി യന്ത്രസാമഗ്രികള്‍ മോഷ്ടിച്ച സംഭവം; പ്രതികള്‍ പിടിയില്‍
മണ്ണുമാന്തി യന്ത്രസാമഗ്രികള്‍ മോഷ്ടിച്ച സംഭവം; പ്രതികള്‍ പിടിയില്‍

നിലമ്പൂര്‍: മണ്ണുമാന്തി യന്ത്രത്തിന്റെ ഡൈനാമോ, ബാറ്ററി, ഹൈഡ്രോളിക് കൂളര്‍ ഉള്‍പ്പെടെ 2.75 ലക്ഷം രൂപയുടെ സാമഗ്രികള്‍ മോഷ്ടിച്ച കേസിലെ പ്രതികള്‍ പിടിയില്‍. പോത്തുകല്‍ മുണ്ടേരി പാടിക്കര ദേവന്‍ (19), വയനാട് കമ്പളകല്ല് ചെറുവാടിക്കുന്ന് അജി (24), ബാലുശ്ശേരി തിരുവോട് ലക്ഷം വീട് പാലോളി വിരന്‍ (19), പൂനത്ത് കുണ്ട്കുളങ്ങര രതീഷ് (20) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ആഗസ്റ്റ് ഒമ്പതിന് രാത്രിയാണ് മോഷണം നടത്തിയത്.

വടപുറത്തിന് സമീപം വര്‍ക്ക് ഷോപ്പില്‍നിന്ന് യന്ത്രസാമഗ്രികള്‍, സമീപത്ത് നിര്‍മാണത്തിലുള്ള കുട്ടികളുടെ പാര്‍ക്കിന്റെ ഓഫിസില്‍ നിന്നു ഉപകരണങ്ങള്‍ എന്നിവയാണ് മോഷ്ടിച്ചത്. താമരശ്ശേരിയില്‍ രാത്രി പട്രോളിങ് നടത്തിയ പൊലീസ് സംഘമാണ് മോഷ്ടിച്ച വസ്തുക്കള്‍ ജീപ്പില്‍ വയനാട്ടിലേക്ക് കടത്തവെ സംഘത്തെ പിടികൂടിയത്. പ്രതികളെ നിലമ്പൂര്‍ ഇന്‍സ്‌പെക്ടര്‍ മനോജ് പറയറ്റ, എസ്. ഐമാരായ ടി.പി.മുസ്തഫ. ഇ.എന്‍. രതീഷ് എന്നിവരുടെ നേതൃത്വത്തില്‍ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. എസ്.സി.പി.ഒമാരായ സുമേഷ്, സജീഷ്, ബിജേഷ്, സി.പി.ഒമാരായ അജിത്, ഉജേഷ് അരുണ്‍ ബാബു, അനസ് എന്നിവര്‍ ചേര്‍ന്നാണ് അന്വഷണം നടത്തുന്നത്.

Top