ഇ​ന്ത്യ​ൻ സ്വ​ദേ​ശി കുവൈത്തിൽ കൊ​ല്ലപ്പെ​ട്ടു

ഇ​ന്ത്യ​ൻ സ്വ​ദേ​ശി കുവൈത്തിൽ കൊ​ല്ലപ്പെ​ട്ടു
ഇ​ന്ത്യ​ൻ സ്വ​ദേ​ശി കുവൈത്തിൽ കൊ​ല്ലപ്പെ​ട്ടു

കു​വൈ​ത്ത് സി​റ്റി: കുവൈറ്റിലെ ഫ​ർ​വാ​നി​യ​യി​ൽ ഇ​ന്ത്യ​ൻ സ്വ​ദേ​ശി​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ പ്ര​തി​യെ ത​ട​ങ്ക​ലി​ൽ വെ​ക്കാ​ൻ കുവൈറ്റി പ​ബ്ലി​ക് പ്രോ​സി​ക്യൂ​ഷ​ൻ ഉ​ത്ത​ര​വി​ട്ടു. കേ​സി​ൽ ഇ​ന്ത്യ​ൻ പ്ര​വാ​സി നേ​ര​ത്തെ പി​ടി​യി​ലാ​യി​രു​ന്നു. ഇരുവർക്കും ഇടയിലുണ്ടായ വാ​ക്കേ​റ്റമാണ് കൊ​ല​യി​ലേ​ക്ക് ന​യി​ച്ച​തെ​ന്നാ​ണ് സൂ​ച​ന.

പ്ര​തി​യെ ബ​ലാ​ത്സം​ഗം ചെ​യ്യു​ക​യും തുടർന്ന് ആ​ക്ര​മ​ണം ചി​ത്രീ​ക​രി​ക്കു​ക​യും ആ വി​ഡി​യോ ക്ലി​പ്പ് പ്ര​സി​ദ്ധീ​ക​രി​ക്കു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്ത​താ​ണ് വാ​ക്കേ​റ്റ​ത്തി​ന് കാ​ര​ണ​മായതെന്ന് പ്രാ​ദേ​ശി​ക മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ടു ചെ​യ്തു. അ​ന്വേ​ഷ​ണം തു​ട​രാ​ൻ ജ​ന​റ​ൽ ഡി​പ്പാ​ർ​ട്ട്‌​മെൻറ് ഓ​ഫ് ക്രി​മി​ന​ൽ ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​നെ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. അതേസമയം അ​ന്വേ​ഷ​ണ ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

Top