CMDRF

ചെമ്മരിയാടിന്റെ ആക്രമണത്തില്‍ വൃദ്ധ ദമ്പതികള്‍ കൊല്ലപ്പെട്ടു

ചെമ്മരിയാടിന്റെ ആക്രമണത്തില്‍ വൃദ്ധ ദമ്പതികള്‍ കൊല്ലപ്പെട്ടു
ചെമ്മരിയാടിന്റെ ആക്രമണത്തില്‍ വൃദ്ധ ദമ്പതികള്‍ കൊല്ലപ്പെട്ടു

ഓക്ലാന്‍ഡ്: ന്യൂസിലാന്റില്‍ ചെമ്മരിയാടിന്റെ ആക്രമണത്തില്‍ വൃദ്ധ ദമ്പതികള്‍ കൊല്ലപ്പെട്ടു. ഒരാള്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. വ്യാഴാഴ്ചയാണ് സംഭവം. ഓക്ലാന്‍ഡിന് പടിഞ്ഞാറുള്ള ചെറിയ പട്ടണമായ വൈതാകെരെയിലെ ഒരു പാടശേഖരത്തിലാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. കുറച്ച് ദിവസങ്ങളായി മാതാപിതാക്കളുമായി ഫോണില്‍ ബന്ധപ്പെടാന്‍ സാധ്യമാകാതെ വന്നതോടെ മകന്‍ അന്വേഷിച്ചെത്തുകയായിരുന്നു. പിന്നാലെയാണ് ദമ്പതികളെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

ചെമ്മരിയാടിന്റെ ആക്രമണത്തില്‍ പരിക്കേറ്റ മറ്റൊരാളെ രക്ഷിക്കാനായി ശ്രമിച്ച പൊലീസ് സംഘത്തിന് നേരെ തിരിഞ്ഞ ചെമ്മരിയാടിനെ വെടിവച്ച് കൊല്ലുകയായിരുന്നു. പ്രദേശത്തെ ആളുകളെ ആകെ ആട് ശല്യപ്പെടുത്തിരിയിരുന്നു.മകന്‍ നല്‍കിയ വിവരം അനുസരിച്ച് സംഭവ സ്ഥലം പരിശോധിച്ച പൊലീസാണ് അക്രമി ചെമ്മരിയാടാണെന്ന് വ്യക്തമായത്. ദമ്പതികള്‍ പാടശേഖരത്തിന് അടുത്തെത്തിയ സമയത്ത് ഈ മേഖലയില്‍ ചെമ്മരിയാട് ഉണ്ടായിരുന്നതായും പൊലീസ് വിശദമാക്കി. വൃദ്ധ ദമ്പതികളെ ആക്രമിച്ച ആണ്‍ ചെമ്മരിയാടിനെ വെടിവച്ച് കൊന്നതായും ന്യൂസിലാന്റ് പൊലീസ് അറിയിച്ചു.

Top