തിരുവനന്തപുരം മൃഗശാലയിലെ അനക്കോണ്ട ചത്തു

2014 ഏപ്രിലില്‍ ശ്രീലങ്കയിലെ സുവോളജിക്കല്‍ പാര്‍ക്കില്‍ നിന്നാണ് ദില്‍ അടക്കം ഏഴ് ഗ്രീന്‍ അനാക്കോണ്ടകളെ തിരുവനന്തപുരം മൃഗശാലയില്‍ എത്തിച്ചത്.

തിരുവനന്തപുരം മൃഗശാലയിലെ അനക്കോണ്ട ചത്തു
തിരുവനന്തപുരം മൃഗശാലയിലെ അനക്കോണ്ട ചത്തു

തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിലെ അനക്കോണ്ട ചത്തു. രണ്ട് ഗ്രീന്‍ അനക്കോണ്ടകളാണ് മൃഗശാലയില്‍ ഉണ്ടായിരുന്നത്. അതില്‍ ഒന്നാണ് ചത്തത്. 49 കിലോ ഭാരവും 3.9 മീറ്റര്‍ നീളവുമുണ്ടായിരുന്ന ആണ്‍ അനക്കോണ്ട ‘ദില്‍’ ആണ് ചത്തത്. 13 വയസ്സായിരുന്നു. വാലിനോട് ചേര്‍ന്ന് മുഴയുണ്ടായതിനെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് ദില്‍ ചത്തത്.

2014 ഏപ്രിലില്‍ ശ്രീലങ്കയിലെ സുവോളജിക്കല്‍ പാര്‍ക്കില്‍ നിന്നാണ് ദില്‍ അടക്കം ഏഴ് ഗ്രീന്‍ അനക്കോണ്ടകളെ തിരുവനന്തപുരം മൃഗശാലയില്‍ എത്തിച്ചത്. അന്ന് ദില്ലിന് രണ്ടര വയസ്സായിരുന്നു. സാധാരണ 10 വയസ്സു വരെയാണ് അനക്കോണ്ടകളുടെ ആയുസ്. മൃഗശാലപോലെയുള്ള പ്രത്യേക പരിചരണം ലഭിക്കുന്ന ഇടങ്ങളില്‍ കൂടുതല്‍ വര്‍ഷം ജീവിക്കാറുണ്ട്.

Also Read: കരുതിയിരിക്കണം, ക്രോണിക്‌ കിഡ്‌നി അകാല മരണത്തിനു കാരണമാവാം..!

പാലോട് ചീഫ് ഡിസീസ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസില്‍ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം അവിടെത്തന്നെയുള്ള കാര്‍ക്കസ് ഡിസ്‌പോസല്‍ പിറ്റില്‍ ദില്ലിനെ അടക്കം ചെയ്തു.ഡിഐഒയിലെ മൈക്രോബയോളജി, പാരാസൈറ്റോളജി, പാത്തോളജി വകുപ്പുകളില്‍ നിന്ന് ഡോ.എസ് അപര്‍ണ, ഡോ. പി ആര്‍ പ്രത്യുഷ്, ഡോ. ജി എസ് അജിത് കുമാര്‍, തിരുവനന്തപുരം മൃഗശാല വെറ്ററിനറി സര്‍ജന്‍ ഡോ. നികേഷ് കിരണ്‍ എന്നിവരാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്.

വയറില്‍ ഉണ്ടായ നീര്‍ക്കെട്ടാണ് മരണകാരണമായി കണ്ടെത്തിയിട്ടുള്ളത്. വിശദമായ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷം മാത്രമേ കൃത്യമായ മരണ കാരണം വ്യക്തമാകൂവെന്ന് മൃഗശാല അധികൃതര്‍ അറിയിച്ചു.

Top