കുരങ്ങിന്റെ ആക്രമണത്തില്‍ നിന്നും പിഞ്ചുകുഞ്ഞിനെ രക്ഷിച്ച പെണ്‍കുട്ടിക്ക് ജോലി വാഗ്ദാനം ചെയ്ത് ആനന്ദ് മഹീന്ദ്ര. ഉത്തര്‍പ്രദേശ് ലഖ്നൗവിലെ നികിത പാണ്ഡെ എന്ന 13കാരിയാണ് തന്നെയും തന്റെ സഹോദരിയേയും വിര്‍ച്വല്‍ വോയ്സ് അസിസ്റ്റന്‍ഡായ അലക്സയുടെ സഹായത്തോടെ രക്ഷിച്ചത്.
വീട്ടിനകത്ത് കയറിയ കുരങ്ങന് ഇരുവരെയും ആക്രമിക്കാന്‍ ശ്രമിക്കുകയായിരുന്നു എന്നാല്‍ ധൈര്യം കൈവിടാതിരുന്ന നികിത അലക്സയോട് നായ കുരക്കുന്ന ശബ്ദമുണ്ടാക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഉടന്‍ തന്നെ അലക്സ നായയുടെ ശബ്ദമുണ്ടാക്കി. ഇത് കേട്ട് പേടിച്ച കുരങ്ങന് വീടിന് പുറത്തേക്കോടുകയായിരുന്നു.
ഇക്കാലഘട്ടത്തിലെ പ്രധാന ചോദ്യം നാം സാങ്കേതികവിദ്യകളുടെ അടിമകളാണോ അതോ യജമാനന്മാരാണോ എന്നതാണ്. സാങ്കേതികവിദ്യയെ നിയന്ത്രിക്കാന്‍ നാം പ്രാപ്തരാണെന്ന് ആശ്വാസം നല്‍കുന്നതാണ് ഈ ദൃശ്യങ്ങള്‍. അസാധാരണമാണ് ഈ പെണ്‍കുട്ടിയുടെ പെട്ടന്നുള്ള ചിന്ത, മനുഷ്യന്റെ കഴിവ് ഗംഭീരം തന്നെ. പെണ്‍കുട്ടിയെ പ്രശംസിച്ച മഹീന്ദ്ര, വിദ്യാഭ്യാസം പൂര്‍ത്തിയാക്കി ഭാവിയില്‍ മഹീന്ദ്ര കമ്പനിയില്‍ കുട്ടിക്ക് ജോലിക്ക് പ്രവേശിക്കാമെന്ന വാഗ്ദാനവും നല്കി. താന്‍ നിലവില്‍ പത്താം ക്ലാസ് പരീക്ഷ എഴുതിയിട്ടേയുള്ളവെന്നും ഭാവിയില്‍ ഉറപ്പായും മഹീന്ദ്രയോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും നികിത പറഞ്ഞു.
‘പ്രവാചനതീതമായ ലോകത്ത് മികച്ച് നേതൃത്വത്തിനായുള്ള കഴിവാണ് കുട്ടി പ്രകടമാക്കിയത്. അവളുടെ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം, അവള് എപ്പോഴെങ്കിലും കോര്‍പറേറ്റ് ലോകത്ത് ജോലി ചെയ്യാന്‍ തീരുമാനിച്ചാല്‍, മഹീന്ദ്രയില്‍ ചേരാന്‍ അവളെ ക്ഷണിക്കുന്നു’ – എന്നും മഹീന്ദ്ര കുറിച്ചു.