CMDRF

ആനന്ദപുരം ഡയറീസ് ഇനി ഒടിടിയിലേക്ക്…

ബ്രോ ഡാഡിക്ക് ശേഷം മീന മലയാളത്തില്‍ അഭിനയിച്ച ചിത്രമാണിത്.

ആനന്ദപുരം ഡയറീസ് ഇനി ഒടിടിയിലേക്ക്…
ആനന്ദപുരം ഡയറീസ് ഇനി ഒടിടിയിലേക്ക്…

യജോസ് രാജ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ശ്രീകാന്ത്, മനോജ് കെ ജയൻ മീന എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുങ്ങിയ ചിത്രമാണ് ആനന്ദപുരം ഡയറീസ്. മാര്‍ച്ച് 1 ന് തിയറ്ററുകളിലെത്തിയ ചിത്രമാണിത്. എന്നാൽ ഇപ്പോഴിതാ ചിത്രം ഒടിടി റിലീസിന് ഒരുങ്ങുകയാണ്. മനോരമ മാക്സിലൂടെ ഒക്ടോബര്‍ 4 മുതല്‍ ചിത്രം കാണാനാവും. സണ്‍ നെക്സ്റ്റിലും ഉടന്‍ ചിത്രം എത്തും. എന്നാല്‍ എന്നാണ് റിലീസ് എന്ന് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ബ്രോ ഡാഡിക്ക് ശേഷം മീന മലയാളത്തില്‍ അഭിനയിച്ച ചിത്രമാണിത്.

പ്രധാന കഥാപാത്രങ്ങളോടൊപ്പം സിദ്ധാർത്ഥ് ശിവ, സുധീർ കരമന, ജാഫർ ഇടുക്കി, റോഷൻ റൗഫ്, ജയകുമാർ, ജയരാജ് കോഴിക്കോട്, സൂരജ് തേലക്കാട്, മീര നായർ, മാല പാർവതി, ദേവിക ഗോപാൽ നായർ, രമ്യ സുരേഷ്, ആർജെ അഞ്ജലി, കുട്ടി അഖിൽ (കോമഡി സ്റ്റാർസ്) തുടങ്ങിയവരാണ് മറ്റ് പ്രമുഖ താരങ്ങൾ.

Also Read: ‘ഒരു കട്ടിൽ ഒരു മുറി’ തിയേറ്ററുകളിലേക്ക്

നീൽ പ്രൊഡക്ഷൻസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ ശശി ഗോപാലൻ നായരാണ് ചിത്രം കഥയെഴുതി നിർമ്മിച്ചിരിക്കുന്നത്. ഛായാഗ്രഹണം സജിത്ത് പുരുഷൻ നിർവ്വഹിക്കുന്നു. റഫീഖ് അഹമ്മദ്, മനു മഞ്ജിത് എന്നിവരുടെ വരികൾക്ക് ഷാൻ റഹ്മാൻ, ആൽബർട്ട് വിജയൻ എന്നിവർ ചേർന്ന് സംഗീതം പകരുന്നു.

ANANDHAPURAM DIARIES- MOVIE POSTER

എഡിറ്റർ അപ്പു ഭട്ടതിരി, പ്രൊജക്ട് ഡിസൈനർ നാസ്സർ എം, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ സത്യകുമാർ, പ്രൊഡക്ഷൻ കൺട്രോളർ വിനോദ് മംഗലത്ത്, കല സാബു മോഹൻ, മേക്കപ്പ് സീനൂപ് രാജ്, വസ്ത്രാലങ്കാരം ഫെമിന ജബ്ബാർ, സ്റ്റിൽസ് അജി മസ്ക്കറ്റ്, പരസ്യകല കോളിൻസ് ലിയോഫിൽ, ചീഫ് അസോസിയേറ്റ് ഡയറക്ടർ ഉമേശ് അംബുജേന്ദ്രൻ, അസോസിയേറ്റ് ഡയറക്ടർ കിരൺ എസ് മഞ്ചാടി, അസിസ്റ്റന്റ് ഡയറക്ടർ വിഷ്ണു വിജയൻ ഇന്ദിര, അഭിഷേക് ശശിധരൻ, മിനി ഡേവിസ്, വിഷ്ണു ദേവ് എം ജെ, ശരത് കുമാർ എസ്, ചീഫ് അസോസിയേറ്റ് ക്യാമറമാൻ ക്ലിന്റോ ആന്റണി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് മോഹൻദാസ് എം ആർ, പ്രൊഡക്ഷൻ മാനേജർ ജസ്റ്റിൻ കൊല്ലം, അസ്ലാം പുല്ലേപ്പടി, പി ആർ ഒ എ എസ് ദിനേശ് എന്നിവരാണ്.

Top