അനന്ത് അംബാനി – രാധിക മെർച്ചന്റ് വിവാഹം; മലയാളത്തിൽ നിന്നും പൃഥ്വിരാജും സുപ്രിയയും

അനന്ത് അംബാനി – രാധിക മെർച്ചന്റ് വിവാഹം; മലയാളത്തിൽ നിന്നും പൃഥ്വിരാജും സുപ്രിയയും
അനന്ത് അംബാനി – രാധിക മെർച്ചന്റ് വിവാഹം; മലയാളത്തിൽ നിന്നും പൃഥ്വിരാജും സുപ്രിയയും

നന്ത് അംബാനി രാധിക മെർച്ചന്റ് വിവാഹത്തിൽ നടൻ പൃഥ്വിരാജും ഭാര്യയും നിർമാതാവുമായ സുപ്രിയ മേനോനും. മലയാളത്തിൽ നിന്നും പൃഥ്വിരാജ് മാത്രമാണ് ആഡംബര വിവാഹത്തിനെത്തിയത്. തമിഴിൽ നിന്നും രജനികാന്ത്, സൂര്യ, നയൻതാര, അറ്റ്‌ലി എന്നിവർ കുടുംബസമേതം പങ്കെടുത്തു. ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നുള്ള സെലിബ്രിറ്റികളും രാഷ്ട്രീയ നേതാക്കളും ബിസിനസ്സ് പ്രമുഖരുമെല്ലാം മുംബൈയിൽ എത്തിയിരുന്നു.

ഹോളിവുഡ്, ബോളിവുഡ് തുടങ്ങി ലോകമെമ്പാടുമുള്ള താരങ്ങൾ വിവാഹത്തിന് അതിഥികളായി എത്തി. അമിതാഭ് ബച്ചൻ, ഷാറുഖ് ഖാൻ, രജനികാന്ത്, നയൻതാര, സൽമാൻ ഖാൻ, ആമിർ ഖാൻ, കരൺ ജോഹർ, രൺബീർ കപൂർ, ആലിയ ഭട്ട്, അനിൽ കപൂർ, മാധുരി ദീക്ഷിത്, വിദ്യാ ബാലൻ, കിം കർദാഷിയാൻ, സഹോദരി ക്ലോയി കർദാഷിയാൻ, അമേരിക്കൻ നടനും ​ഗുസ്തിതാരവുമായ ജോൺ സീന തുടങ്ങിയവരായിരുന്നു അതിഥികളിലെ പ്രമുഖർ. മഹേഷ് ബാബു, രാം ചരൺ, യഷ് തുടങ്ങി കന്നഡ, തെലുങ്ക് ഇൻഡസ്ട്രികളിലെ സൂപ്പർതാരങ്ങളും വിവാഹത്തിന് എത്തിയിരുന്നു.

Top