CMDRF

സണ്‍റൈസേഴ്‌സിനെതിരായ മത്സരത്തില്‍ കൊല്‍ക്കത്തയെ മികച്ച സ്‌കോറിലെത്തിച്ചത് ആന്ദ്രേ റസ്സലിന്റെ പോരാട്ടം

കൊല്‍ക്കത്ത: സണ്‍റൈസേഴ്‌സിനെതിരായ മത്സരത്തില്‍ കൊല്‍ക്കത്തയെ മികച്ച സ്‌കോറിലെത്തിച്ചത് ആന്ദ്രേ റസ്സലിന്റെ പോരാട്ടമാണ്. 25 പന്ത് നേരിട്ട റസ്സല്‍ 64 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. മൂന്ന് ഫോറും ഏഴ് സിക്‌സും സഹിതമാണ് വെസ്റ്റ് ഇന്‍ഡീസ് താരത്തിന്റെ വെടിക്കെട്ട് നടന്നത്. പിന്നാലെ റസ്സലിനെ പ്രകീര്‍ത്തിച്ച് രംഗത്തെത്തിയിരിക്കുകയാണ് സഹതാരം ഫില്‍ സാള്‍ട്ട്.

ഭേദപ്പെട്ട പ്രകടനം പുറത്തെടുത്ത രമണ്‍ദീപ് സിംഗിനെയും സാള്‍ട്ട് അഭിനന്ദിച്ചു. രമണ്‍ദീപ് തന്റെ സമ്മര്‍ദ്ദം കുറച്ചു. ഞങ്ങള്‍ ഒരുമിച്ച് ബാറ്റ് ചെയ്തപ്പോള്‍ രമണ്‍ദീപിലെ പ്രതിഭയെ കാണാന്‍ സാധിച്ചുവെന്നും ഇംഗ്ലണ്ട് താരം പ്രതികരിച്ചു.

മത്സരത്തില്‍ താന്‍ നന്നായി കളിച്ചെങ്കിലും ടീം സ്‌കോര്‍ 100 കടന്നപ്പോള്‍ പുറത്തായി. റസ്സല്‍ ഇക്കാലത്തെ മികച്ച ആക്രമണ ബാറ്ററാണ്. റസ്സലിന്റെ ഇന്നലത്തെ ബാറ്റിംഗ് അവിശ്വസനീയമാണ്. അത് കാണുവാന്‍ ഏറെ മനോഹരമായിരുന്നു. റസ്സലിന്റെ വെടിക്കെട്ട് തന്നെ അതിശയിപ്പിച്ചിട്ടില്ലെന്നും സാള്‍ട്ട് വ്യക്തമാക്കി.

Top