പിന്നണി ഗായികയായെത്തി, പിന്നീട് ഫഹദ് ഫാസിലിന്റെ നായികയായി അന്നയും റസൂലും എന്ന ചിത്രത്തിലൂടെ മലയാളികളുടെ ഇടയിലേക്കും വന്നു. സിനിമയിൽ നിന്നും ഇപ്പോൾ വിട്ടു നിൽക്കുന്ന ആൻഡ്രിയ ഡാൻസർ, മ്യൂസിക് കമ്പോസർ, മോഡൽ എന്നീ നിലകളിലും തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. എന്നാൽ ഇപ്പോൾ സിനിമയില്‍ നിന്നും ഇടവേള എടുത്തതിന് പിന്നിലെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് ആന്‍ഡ്രിയ. ത്വക്കിനെ ബാധിക്കുന്ന അപൂര്‍വ രോഗത്തെ തുടര്‍ന്നാണ് കുറച്ച് കാലം കരിയറില്‍ നിന്ന് മാറി നിന്നതെന്നാണ് ആന്‍ഡ്രിയ വ്യക്തമാക്കുന്നത്.
ഇതേ തുടര്‍ന്ന് പുരികവും കണ്‍പീലികളും വരെ നരയ്ക്കാന്‍ തുടങ്ങിയെന്നും എല്ലാ ദിവസവും എഴുന്നേൽക്കുമ്പോൾ പല പാടുകളും ശരീരത്തിൽ കാണപ്പെടാന്‍ തുടങ്ങിയെന്നും ആൻഡ്രിയ പറയുന്നു. ‘വടാ ചെന്നൈ’ എന്ന ചിത്രത്തിന് തൊട്ടുപിന്നാലെയാണ് രോഗം തിരിച്ചറിയുന്നതെന്നും താരം പറഞ്ഞു. ഒരു അഭിമുഖത്തിലാണ് താരം തനിക്ക് ബാധിച്ച രോഗത്തെ കുറിച്ച് ആദ്യമായി തുറന്നു പറഞ്ഞത്. “ത്വക്കിനെ ബാധിക്കുന്ന ഓട്ടോ ഇമ്മ്യൂണ്‍ കണ്ടീഷനാണ് നേരിടേണ്ടി വന്നത്.
Also Read: ബാല ഇനി വൈക്കംകാരൻ; ബിഗ് ബി ബാലയായി താന്‍ തിരിച്ചുവരുമെന്ന് താരം
രക്തപരിശോധനയില്‍ അസ്വാഭാവികമായി ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. എല്ലാം നോര്‍മലായിരുന്നു. മാനസിക സമ്മര്‍ദ്ദം മൂലമാകുമെന്നാണ് ആദ്യം കരുതിയത്. രോഗം കണ്ടുപിടിച്ചതിനെ തുടര്‍ന്നാണ് സിനിമയില്‍നിന്ന് ഇടവേള എടുത്തതെന്നും താരം കൂട്ടിച്ചേര്‍ത്തു. എന്നാല്‍, അതേക്കുറിച്ച് വേറ കഥകളാണ് ഇന്‍ഡസ്ട്രിയിലും മാധ്യമങ്ങളിലും പ്രചരിച്ചത്. പ്രണയം തകര്‍ന്നത് കാരണം ഞാന്‍ ഡിപ്രഷനിലായി എന്നാണ് പ്രചരിക്കപ്പെട്ടതെന്നും നടി പറഞ്ഞു.
Also Read: എ.ആര്‍ റഹ്‌മാന്‍-സൈറാ ബാനു വിവാഹമോചനത്തില്‍ പ്രതികരണവുമായി അമീൻ
എന്‍റെ മുടിയിഴകള്‍ നരച്ചിട്ടില്ല. പക്ഷേ അന്ന് എന്‍റെ പുരികവും കണ്‍പീലികളും നരയ്ക്കാന്‍ തുടങ്ങി. എല്ലാ ദിവസവും എഴുന്നേല്‍ക്കുമ്പോള്‍ പല പാടുകളും ശരീരത്തില്‍ കാണാം. ബ്ലഡ് ടെസ്‌റ്റുകള്‍ വന്നു. പക്ഷേ അവയെല്ലാം സാധാരണഗതിയിലാണ്. എന്തുകൊണ്ടാണിത് സംഭവിക്കുന്നത് എന്ന് മനസിലാകുന്നില്ല. എനിക്കും പ്രത്യേകിച്ച് കുഴപ്പമൊന്നുമില്ല. എന്തെങ്കിലും ടോക്‌സിക് റിയാക്‌ഷന്‍ ആയിരിക്കാം അല്ലെങ്കില്‍ ഇമോഷനല്‍ സ്‌ട്രെസ് കൊണ്ടായിരിക്കാം എന്നാണ് ഡോക്‌ടര്‍മാര്‍ പറയുന്നത്. സിനിമാ മേഖലയില്‍ നില്‍ക്കുന്ന ആളെന്ന നിലയില്‍ സമ്മര്‍ദ്ദമില്ലാതെ ഈ അവസ്ഥയിലൂടെ കടന്നു പോകാനാവില്ല. ഒരു കഥാപാത്രം ചെയ്യുമ്പോഴെല്ലാം ആ സമ്മര്‍ദ്ദം നമുക്കുമുണ്ടാവാറുണ്ട്. അതുകൊണ്ട് പിന്മാറുക എന്നത് മാത്രമായിരുന്നു ഏക വഴിയെന്നും താരം പറഞ്ഞു.