‘സൈബര്‍ വാള്‍’ :ഓണ്‍ലൈന്‍ തട്ടിപ്പിന് ബൈ ബൈ

ആന്‍ഡ്രോയിഡ്, ഐ.ഒ.എസ്. പ്ലാറ്റ്ഫോമുകളില്‍ പ്രവര്‍ത്തിക്കുന്ന രീതിയിലാകും ആപ്ലിക്കേഷന്‍ സജ്ജമാക്കുക

‘സൈബര്‍ വാള്‍’ :ഓണ്‍ലൈന്‍ തട്ടിപ്പിന് ബൈ ബൈ
‘സൈബര്‍ വാള്‍’ :ഓണ്‍ലൈന്‍ തട്ടിപ്പിന് ബൈ ബൈ

വ്യാജ ഫോണ്‍കോളിലൂടെയും വെബ്സൈറ്റുകളിലൂടെയും കുരുക്കിൽവീണ് പണം നഷ്ടമാകുന്നത് തടയിടാന്‍ സൈബര്‍ പോലീസിന്റെ പ്രത്യേക സംവിധാനമൊരുങ്ങുന്നു.ഉപയോക്താക്കള്‍ക്കുതന്നെ ഫോണ്‍ നമ്പറുകളും വെബ്സൈറ്റുകളും മറ്റും വ്യാജമാണോയെന്ന് പരിശോധിച്ച് ഉറപ്പാക്കാനുള്ള സൈബര്‍ വാള്‍ സംവിധാനമാണ് സൈബര്‍ ഡിവിഷന്‍ തയ്യാറാക്കുന്നത്.

ഇതിനുള്ള മൊബൈല്‍ ആപ്പ് തയ്യാറാക്കാനായി തിരഞ്ഞെടുത്തിട്ടുള്ളത് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ കീഴിലുള്ളൊരു കമ്പനിയെയാണ്. ഫോൺ നമ്പറുകൾ, സാമൂഹികമാധ്യമ പ്രൊഫൈലുകള്‍, വെബ്സൈറ്റുകള്‍ എന്നിവ നിര്‍മിതബുദ്ധി സാങ്കേതികതയില്‍ അധിഷ്ഠിതമായി പരിശോധിച്ച് ഉറപ്പാക്കുവാനുമാകും .

ALSO READ:മൊബൈല്‍ ഡേറ്റാ ട്രാഫിക്കില്‍ വീണ്ടും ജിയോ ഒന്നാമത് !

ആന്‍ഡ്രോയിഡ്, ഐ.ഒ.എസ്. പ്ലാറ്റ്ഫോമുകളില്‍ പ്രവര്‍ത്തിക്കുന്ന രീതിയിലാകും ആപ്ലിക്കേഷന്‍ സജ്ജമാക്കുക.ആപ്പ് വികസിപ്പിച്ച് പരിശോധനകള്‍ പൂര്‍ത്തിയാക്കി ഒരു കൊല്ലത്തിനിടയില്‍ പൊതുജനങ്ങള്‍ക്ക് ഇത് ലഭ്യമാക്കും.1930 എന്ന ടോള്‍ഫ്രീ നമ്പരിലൂടെയും ചില ഫോണ്‍നമ്പറുകളുടെയും വെബ്സൈറ്റ് വിലാസങ്ങളുടെയും ആധികാരികത പരിശോധിക്കാന്‍ സാധിക്കും.

Top