‘അംഗനവാടി ജീവനക്കാരെ സർക്കാർ സർവീസിൽ ഉൾപ്പെടുത്തണം’: ഗുജറാത്ത് ഹൈക്കോടതി

ക്ലാസ് മൂന്നിന് ലഭ്യമായ മിനിമം ശമ്പളം അംഗനവാടി ജീവനക്കാർക്ക് നൽകാൻ ഹൈക്കോടതി ഉത്തരവിട്ടു

‘അംഗനവാടി ജീവനക്കാരെ സർക്കാർ സർവീസിൽ ഉൾപ്പെടുത്തണം’: ഗുജറാത്ത് ഹൈക്കോടതി
‘അംഗനവാടി ജീവനക്കാരെ സർക്കാർ സർവീസിൽ ഉൾപ്പെടുത്തണം’: ഗുജറാത്ത് ഹൈക്കോടതി

ഗുജറാത്ത് : അംഗനവാടി ജീവനക്കാരെ സർക്കാർ സർവീസിലുൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സർക്കാരിന് നിർദേശം നൽകി ഗുജറാത്ത് ഹൈക്കോടതി. ഇന്റഗ്രേറ്റഡ് ചൈൽഡ് ഡെവലപ്‌മെൻ്റ് സർവീസസിന് കീഴിൽ അംഗനവാടി വർക്കേഴ്‌സിന്റെയും ഹെൽപ്പേഴ്‌സിന്റെയും ജോലികൾ കൊണ്ടുവരാൻ നയം രൂപീകരിക്കാൻ ജസ്റ്റിസ് നിഖിൽ കരിയൽ കേന്ദ്രത്തിനും സംസ്ഥാന സർക്കാരിനും നിർദേശം നൽകി.

സർക്കാർ സേവനങ്ങളിലെ അംഗനവാടി വർക്കേഴ്‌സിനെയും അംഗനവാടി ഹെൽപ്പേഴ്സിനെയും ഉൾപ്പെടുത്താനായുള്ള കേന്ദ്രത്തിന്റെ പദ്ധതിയാണ് ഇന്റഗ്രേറ്റഡ് ചൈൽഡ് ഡെവലപ്‌മെൻ്റ് സർവീസസ്. 1967ലെ ഗുജറാത്ത് സിവിൽ സർവീസസ് ചട്ടങ്ങൾക്ക് കീഴിലാണ് സർക്കാർ സർവീസിൽ അംഗനവാടി ജീവനക്കാരെ ഉൾപ്പെടുത്തുന്നത്.

Also Read: ‘പാമ്പ് കടിയേറ്റാൽ അറിയിക്കണം’: തമിഴ്നാട് സർക്കാർ

ക്ലാസ് മൂന്നിന് ലഭ്യമായ മിനിമം ശമ്പളം അംഗനവാടി ജീവനക്കാർക്ക് നൽകാൻ ഹൈക്കോടതി ഉത്തരവിട്ടു. അംഗനവാടി വർക്കേഴ്സിന് 10,000 രൂപയും അംഗനവാടി ഹെൽപ്പേഴ്സിന് 5,500 രൂപയും ആണ് ശമ്പളമായി നൽകുന്നത്. ഇത് ക്ലാസ് നാലിൽ ജോലി ചെയ്യുന്ന ജീവനക്കാരേക്കാൾ കുറവാണെന്നും കോടതി പറഞ്ഞു.

Top