CMDRF

ഇമാൻ ഖലീഫിയോട് ക്ഷമാപണം നടത്തി ഏഞ്ചല കരീനി

ഇമാൻ ഖലീഫിയോട് ക്ഷമാപണം നടത്തി ഏഞ്ചല കരീനി
ഇമാൻ ഖലീഫിയോട് ക്ഷമാപണം നടത്തി ഏഞ്ചല കരീനി

പാരിസ്: പാരിസ് ഒളിംപിക്സ് ബോക്സിം​ഗ് മത്സരത്തിനിടെ ഉണ്ടായ വിവാദം അവസാനിപ്പിക്കാൻ ശ്രമവുമായി ഇറ്റാലിയൻ താരം ഏഞ്ചല കരീനി. അൽജേരിയൻ താരം ഇമാൻ ഖലീഫുമായി തനിക്ക് പ്രശ്നമൊന്നുമില്ലെന്നാണ് കരീനിയുടെ വാക്കുകൾ. താൻ കാരണമുണ്ടായ എല്ലാ വിവാദങ്ങൾക്കും താൻ ക്ഷമചോദിക്കുന്നു. ഒപ്പം തന്റെ എതിരാളിയോടും ക്ഷമചോ​ദിക്കുകയാണ്. തന്നെപ്പോലെ തന്നെ പാരിസിൽ ബോക്സിംഗിനെത്തിയതാണ് ഇമാനെന്നും കരീനി പ്രതികരിച്ചു.

മത്സരത്തിന് ശേഷം താൻ ദേഷ്യപ്പെട്ടത് സത്യമാണ്. അത് തന്റെ ഒളിംപിക്സ് സ്വപ്നങ്ങൾ നിമിഷങ്ങൾകൊണ്ട് അവസാനിച്ചതുകൊണ്ടാണ്. മത്സരത്തിന് ശേഷം വീണ്ടും താൻ ഇമാനെ കാണുകയും ആലിം​ഗനം ചെയ്യുകയും ചെയ്തു. തനിക്ക് ഇമാനെ വർഷങ്ങളായി അറിയാവുന്നതാണ്. താരം വനിതയെന്നതിൽ സംശയമില്ല. വനിത ബോക്സിം​ഗിൽ മത്സരിക്കാൻ ഇമാൻ യോ​ഗ്യയെന്നും കരീനി വ്യക്തമാക്കി.

പാരിസ് ഒളിംപിക്സ് ബോക്സിം​​ഗിൽ വനിതകളുടെ 66 കിലോ​ഗ്രാം ബോക്സിം​ഗ് മത്സരത്തിന് പിന്നാലെയാണ് വിവാദമുണ്ടായത്. മത്സരത്തിൽ പങ്കെടുത്ത അൽജീരിയ താരം ഇമാൻ ഖലിഫ് പുരുഷനെന്ന ആരോപണം ഉയരുകയായിരുന്നു. മൂക്കിന് പരിക്കേറ്റതിനെ തുടർന്ന് 46 സെക്കന്റിൽ ഇറ്റാലിയൻ താരം ഏഞ്ചല കരീനി മത്സരത്തിൽ നിന്ന് പിന്മാറി. പിന്നാലെ ഇമാൻ വിജയിയായി പ്രഖ്യാപിക്കപ്പെട്ടു. പരാജയത്തിന് പിന്നാലെ ഇമാനയ്ക്ക് ഹസ്തദാനം നൽകാൻ കരിനി തയ്യാറായില്ല.

2023ലെ ലോക അത്‍ലറ്റിക് ചാമ്പ്യൻഷിപ്പ് ​ഫൈനൽ മത്സരത്തിന് മുമ്പായി ഇമാൻ ഖലിഫിന് വിലക്ക് ലഭിച്ചിരുന്നു. ഹോർമോണുകളുടെ അളവിലെ മാറ്റമാണ് താരത്തിന്റെ അന്നത്തെ വിലക്കിന് കാരണമായത്. എന്നാൽ പാരിസ് ഒളിംപിക്സിന് ഇമാനെയ്ക്ക് യോ​ഗ്യത ലഭിച്ചു. ഇമാനയും കരിനിയും വർഷങ്ങളായി അന്താരാഷ്ട്ര വേദിയിൽ മത്സരിക്കുന്നതാണെന്നാണ് ഒളിംപിക്സ് അധികൃതരുടെ പ്രതികരണം.

Top