ന്യൂയോർക്ക്: തന്നെ കൊല്ലാൻ ആരെയെങ്കിലും വാടകക്ക് ഏൽപ്പിച്ചാലോ എന്ന് ആലോചിച്ചിരുന്നതായി ആഞ്ജലീന ജോളി. കേട്ടാൽ ഭ്രാന്താണെന്ന് തോന്നുമെങ്കിലും സത്യമാണ്. സ്വയം ജീവനെടുക്കുന്നതിനക്കാൾ നല്ലത് കൊലപാതകമാണ്, കാരണം എന്‍റെ മരണം പ്രിയപ്പെട്ടവർക്ക് ഉൾക്കൊള്ളുന്നതിന് ഇതാണ് എളുപ്പമെന്ന് കരുതി, ആഞ്ജലീന ജോളി വെളിപ്പെടുത്തി.
വാടക കൊലയാളിയെ കണ്ടെത്തുക എന്നത് ന്യൂയോർക്കിൽ അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല. ചെറുപ്പത്തിൽ പലരും ആത്മഹത്യയെക്കുറിച്ച് ആലോചിട്ടുണ്ടെന്ന് ഞാൻ കരുതുന്നു. എന്‍റെ അമ്മയെപ്പോലെ എനിക്ക് ചുറ്റുമുള്ള നിരവധി ആളുകൾക്ക് ഞാൻ ആത്മഹത്യ ചെയ്താൽ ചിലപ്പോൾ അത് ഉൾക്കൊള്ളുന്നതിന് സാധിച്ചുവെന്ന് വരില്ല. അതുകൊണ്ട് അതിനുള്ള പ്രതിവിധിയായിരുന്നു വാടക കൊലയാളിയെ ഏർപ്പാട് ചെയുക എന്നത്.
എന്നാൽ ഏർപ്പെടുത്തിയ കൊലയാളി ഒന്നുകൂടി ആലോചിക്കാൻ ഉപദേശിച്ചു. എന്‍റെ ജീവിതത്തിൽ എന്തെങ്കിലും മാറ്റം വരുമെന്നും ഞാൻ തീരുമാനം മാറ്റുമെന്നും അയാൾ കരുതി. ഏറെ ഇരുട്ട് നിറഞ്ഞ സമയങ്ങളിലൂടെയാണ് കടന്ന് പോയത്. പക്ഷെ ആ സമയത്തെ ഞാൻ അതിജീവിച്ചു. ചില കാര്യങ്ങളെ അതിജീവിക്കാൻ സാധിക്കാത്ത കലാകാരന്മാരുമുണ്ട്, ആഞ്ജലീന പറഞ്ഞു.