കർണാടകയിലെ അങ്കോളയിൽ ഉണ്ടായ മണ്ണിടിച്ചിലിൽ കാണാതായ അർജുൻ വേണ്ടിയുള്ള തിരച്ചിൽ പതിനൊന്നാം ദിവസം. രക്ഷാദൗത്യം തുടർന്ന് കൊണ്ടിരിക്കുകയാണ്.അതെ സമയം,പുഴയിലെ മൺകൂനക്ക് സമീപം പുതിയ ശക്തമായ ലോഹ സാന്നിത്യമുള്ള സിഗ്നൽ കണ്ടെത്തിയിട്ടുണ്ട്.അർജുൻ ന്റെ ലോറിയുടെ അതെ നീളത്തിലാണ് ലോഹ സാന്നിത്യം കാണിക്കുന്നത്. പോൺടൂൺസ് എത്തിച്ചു പരിശോധന നടക്കുമെന്നാണ് ദൗത്യസംഘം പറയുന്നത്. പുതിയ സിഗ്നൽ അർജുന്റെ ലോറിയുടേതാവാം എന്നാണ് നിഗമനം.വെള്ളത്തിൽ ഇറങ്ങി പരിശോധിക്കാൻ ശ്രമം.സിഗ്നൽ 60 മീറ്റർ മുതൽ 100 മീറ്റർ അകലെ.അതേസമയം മൺകൂനക്ക് മുകളിൽ വലിയ പാറകൾ ഉണ്ട്.നദിക്കു നടുവിൽ മൺകൂന ഒരു തുരുത്തായി ഉയർന്ന് നിൽക്കുന്ന രീതിയിലാണ് ഉള്ളത്. വൈകീട്ടോടെ സ്കാനിംഗ് വിവരങ്ങൾ ലഭിക്കുമെന്നാണ് റിപോർട്ടുകൾ.