CMDRF

അഫ്രീദിയുടെ പന്തുകൾക്ക് മുന്നിൽ പകച്ചു ! വിക്കറ്റുകൾ തട്ടിത്തെറിപ്പിച്ച് ബാബർ അസം

അഫ്രീദിയുടെ പന്തുകൾക്ക് മുന്നിൽ പകച്ചു ! വിക്കറ്റുകൾ തട്ടിത്തെറിപ്പിച്ച് ബാബർ അസം
അഫ്രീദിയുടെ പന്തുകൾക്ക് മുന്നിൽ പകച്ചു ! വിക്കറ്റുകൾ തട്ടിത്തെറിപ്പിച്ച് ബാബർ അസം

ഇസ്ലാമാബാദ്: ഒരേസമയം കളത്തിനകത്തും പുറത്തും പലപ്പോഴും നിയന്ത്രണം വിട്ട് പെരുമാറാറുണ്ട് പാകിസ്ഥാൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ബാബർ അസം.എന്നാൽ അടുത്തിടെ ‘സിംബാബ്വെ മർദ്ദകൻ’ എന്ന് വിളിച്ചതിന് ആളുകൾക്കെതിരെ ദേശ്യപ്പെട്ടിരുന്നിരുന്നു ബാബർ. ഇപ്പോൾ ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഒരുക്കത്തിലാണ് ബാബർ. അതേസമയം താരം പരിശീലനം നടത്തുന്നതിനിടെയുള്ള ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

അതേസമയം നെറ്റ്സിൽ പരിശീലനം ചെയ്യുന്നതിനിടെ താരം തന്റെ ചൂടൻ സ്വഭാവം പുറത്തുകാണിക്കുകയായിരുന്നു. തുടർന്ന്പരിശീലനത്തിനിടെ ഷഹീൻ ആഫ്രീദി അടക്കമുള്ള താരങ്ങളുടെ പന്തുകളെ നേരിടാൻ ബാബർ ബുദ്ധിമുട്ടി. എന്നാൽ ബൗളറുടെ ഗുഡ് ലെങ്ത് പന്ത് ബാബറിന് തൊടാനായില്ല. ഇതോടെ ബാബറിന് നിയന്ത്രണം നഷ്ടമായി. പിന്നാലെ ഉടനെത്തന്നെ വിക്കറ്റ് തട്ടിത്തെറിപ്പിക്കുകയായുന്നു അദ്ദേഹം.

നിലവിൽ ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരം അടച്ചിട്ട വേദിയിൽ നടത്താൻ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് തീരുമാനം. കാണികളെ കറാച്ചിയിലെ സ്റ്റേഡിയത്തിലേക്ക് അനുവദിക്കില്ല. അടുത്ത വർഷം നടക്കാനിരിക്കുന്ന ചാമ്പ്യൻസ് ട്രോഫിക്കു മുന്നോടിയായി സ്റ്റേഡിയത്തിൽ നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിനാലാണ് ഈ തീരുമാനം.

അതേസമയം ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരക്കുള്ള പാകിസ്ഥാൻ ടീം: ഷാൻ മസൂദ് (ക്യാപ്റ്റൻ), അബ്ദുല്ല ഷഫീഖ്, ബാബർ അസം, മുഹമ്മദ് ഹുറൈറ, സയിം അയൂബ്, സൗദ് ഷക്കീൽ, മിർ ഹംസ, അബ്രാർ അഹമ്മദ്, മുഹമ്മദ് അലി. , നസീം ഷാ, ഷഹീൻ അഫ്രീദി, ആഘ സൽമാൻ, കമ്രാൻ ഗുലാം, ആമർ ജമാൽ, മുഹമ്മദ് റിസ്വാൻ, സർഫറാസ് അഹമ്മദ്, എന്നിവരാണ്.

Top