തിരുവനന്തപുരം: അനില്‍ ആന്റണി ദല്ലാള്‍ നന്ദകുമാറില്‍ നിന്ന് പണം വാങ്ങിയെന്ന ആരോപണം ആവര്‍ത്തിച്ച് പി ജെ കുര്യന്‍. നന്ദകുമാറില്‍ നിന്ന് അനില്‍ ആന്റണി പണം വാങ്ങിയെന്ന് പ്രമുഖ നേതാവടക്കം മൂന്ന് പേരോട് നേരത്തെ പറഞ്ഞിട്ടുണ്ടെന്ന് പി ജെ കുര്യന്‍ വെളിപ്പെടുത്തി. അനില്‍ ആന്റണി ഇത് നിഷേധിച്ചാല്‍ പേരുകള്‍ പുറത്ത് വിടുമെന്നും പി ജെ കുര്യന്‍ പറഞ്ഞു. അതേസമയം പി ജെ കുര്യനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അനില്‍ ആന്റണി പ്രതികരിച്ചു.
സിബിഐ സ്റ്റാന്‍ഡിങ് കോണ്‍സല്‍ നിയമത്തിന് അനില്‍ ആന്റണി 25 ലക്ഷം രൂപ കോഴ വാങ്ങിയെന്നായിരുന്നു ദല്ലാള്‍ നന്ദകുമാര്‍ നേരത്തെ ആരോപിച്ചിരുന്നു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ജെ കുര്യനും ഉമാ തോമസിനും എല്ലാം അറിയാമെന്നും നന്ദകുമാര്‍ വെളിപ്പെടുത്തിയിരുന്നു. ഒന്നുമറിയില്ലെന്ന് ഉമാ തോമസ് പറഞ്ഞെങ്കിലും പി ജെ കുര്യന്‍ ആരോപണം വീണ്ടും സ്ഥീരീകരിക്കുകയാണ്. നന്ദകുമാറിന് പണം തിരികെ നല്‍കാന്‍ ഇടപെട്ടെന്നാണ് പി ജെ കുര്യന്‍ നേരത്തെ പറഞ്ഞത്.