‘ആഭ്യന്തര ക്രിക്കറ്റ് കളിച്ച് കോഹ്ലി തന്റെ ദൗര്‍ബല്യത്തെ മറികടക്കാന്‍ ശ്രമിക്കേണ്ടതായിരുന്നു’; വിമര്‍ശിച്ച് കുംബ്ലെ

സ്പിന്നര്‍മാരെ നേരിടുന്നതില്‍ കോഹ്ലിയുടെ ദൗര്‍ബല്യത്തെ സാന്റ്‌നര്‍ ഫലപ്രദമായി മുതലെടുക്കുകയായിരുന്നു.

‘ആഭ്യന്തര ക്രിക്കറ്റ് കളിച്ച് കോഹ്ലി തന്റെ ദൗര്‍ബല്യത്തെ മറികടക്കാന്‍ ശ്രമിക്കേണ്ടതായിരുന്നു’; വിമര്‍ശിച്ച് കുംബ്ലെ
‘ആഭ്യന്തര ക്രിക്കറ്റ് കളിച്ച് കോഹ്ലി തന്റെ ദൗര്‍ബല്യത്തെ മറികടക്കാന്‍ ശ്രമിക്കേണ്ടതായിരുന്നു’; വിമര്‍ശിച്ച് കുംബ്ലെ

ഡല്‍ഹി: ന്യൂസിലാന്‍ഡിനെതിരായ രണ്ടാം ടെസ്റ്റിലെ ഒന്നാം ഇന്നിങ്സില്‍ നിരാശപ്പെടുത്തിയതിന് പിന്നാലെ വിരാട് കോഹ്ലിക്കെതിരെ വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ പരിശീലകനും കളിക്കാരനുമായ അനില്‍ കുംബ്ലെ. കോഹ്ലിയെ ഏറെ കാലമായി ആശങ്കപ്പെടുത്തുന്ന കാര്യമാണ് സ്പിന്‍ ബൗളിങ്. സ്പിന്നര്‍മാരെ നേരിടുന്നതില്‍ കോഹ്ലിയുടെ ദൗര്‍ബല്യത്തെ സാന്റ്‌നര്‍ ഫലപ്രദമായി മുതലെടുക്കുകയായിരുന്നു. നെറ്റ് പ്രാക്ടീസ് കൊണ്ടുമാത്രം സ്പിന്നിനെ നേരിടാന്‍ കഴിയില്ല. ആഭ്യന്തര ക്രിക്കറ്റില്‍ പങ്കെടുത്ത് കോഹ്ലി തന്റെ ദൗര്‍ബല്യത്തെ മറികടക്കാന്‍ ശ്രമിക്കേണ്ടതായിരുന്നുവെന്നും കുംബ്ലെ ചൂണ്ടിക്കാട്ടി.

Read Also: റോയല്‍ എന്‍ഫീല്‍ഡ് ഇലക്ട്രിക് നവംബര്‍ 4ന്; പരീക്ഷണ ഓട്ടം അവസാനഘട്ടത്തില്‍, ചിത്രങ്ങള്‍ പുറത്ത്

മത്സരത്തില്‍ ഒരു റണ്‍സ് മാത്രമാണ് വിരാട് കോഹ്ലിക്ക് സ്‌കോര്‍ ചെയ്യാനായത്. ന്യൂസിലാന്‍ഡ് സ്പിന്നര്‍ മിച്ചല്‍ സാന്റ്നറുടെ ലെഗ് സൈഡില്‍ വന്ന ഫുള്‍ടോസ് കോഹ്ലിയുടെ ലെഗ് സൈഡിലേക്കുള്ള ഷോട്ടിനെ മറികടന്ന് സ്റ്റമ്പ് തെറിപ്പിച്ചു. ന്യൂസിലാന്‍ഡിന്റെ ഒന്നാം ഇന്നിങ്സ് സ്‌കോറായ 259ന് മറുപടി പറഞ്ഞ ഇന്ത്യ ആദ്യ ഇന്നിങ്സില്‍ വെറും 156 റണ്‍സില്‍ എല്ലാവരും പുറത്താവുകയായിരുന്നു.

Top