ഇന്ത്യൻ സിനിമാ ലോകത്ത് ഒഴിച്ചുനിർത്താൻ പറ്റാത്ത സംഗീത സംവീധായകനാണ് അനിരുദ്ധ്. കോളിവുഡ് പാട്ടു ലോകത്ത് പ്രധാനിയാണ് ഇദ്ദേഹം. അനിരുദ്ധിന്റെ പല വിശേഷങ്ങളും സോഷ്യൽ മീഡിയ വഴി നമ്മൾ കാണാറുണ്ട്. ഇപ്പോൾ ഇതാ അനിരുദ്ധിന്റെ ഫോൺ വാള്‍പേപ്പര്‍ എന്തെന്ന് കണ്ടെത്തിയിരിക്കുകയാണ് ആരാധകര്‍. ആരാധകർ പ്രതീക്ഷിച്ചത് പോലെ തന്നെ സൂപ്പർ സ്റ്റാർ രജനി കാന്താണ് അതിലുള്ളത്. രജനികാന്തിന്റ കടുത്ത ആരാധകനാണ് അനിരുദ്ധ്.തലൈവര്‍ രജനികാന്തിന്റേതായി എത്തിയ ജയിലറുടെ ഫോട്ടോയാണ് വാള്‍പേപ്പറിലുള്ളത്. സംഗീതം ചെയ്ത അനിരുദ്ധ് ആണ് ജയിലറെ മികവുറ്റതാക്കിയതെന്ന് മുമ്പ് രജനികാന്ത് പറഞ്ഞിട്ടുണ്ട്.
ALSO READ: ശശികുമാറും സിമ്രനും ഒന്നിക്കുന്നു: പുതിയ ചിത്രത്തിന് ആരംഭം കുറിച്ചു
സംവിധായകൻ ലോകേഷ് കനകരാജിന്റേതായി വരാനിരിക്കുന്ന ചിത്രത്തില്‍ രജനികാന്ത് നായകനാകുന്നതിനാലും ആവേശത്തിലാണ് ആരാധകര്‍. കൂലി എന്നാണ് രജനികാന്ത് നായകനാകുന്ന ചിത്രത്തിന്റെ പേര്. രജനികാന്തിന്റെ നായകനാകുന്ന കൂലിയുടെ അപ്‍ഡേറ്റും സിനിമാ ആരാധകര്‍ അടുത്തിടെ ചര്‍ച്ചയാക്കി മാറ്റിയിരുന്നു.