CMDRF

‘ദേവര’ യുടെ ആദ്യ റിവ്യൂവുമായി അനിരുദ്ധ്

വമ്പൻ പ്രീ റിലീസ് ഹൈപ്പ് നേടിയിരിക്കുന്ന ചിത്രം അഡ്വാൻസ് ബുക്കിം​ഗിലും കുതിക്കുന്നുണ്ട്.

‘ദേവര’ യുടെ ആദ്യ റിവ്യൂവുമായി അനിരുദ്ധ്
‘ദേവര’ യുടെ ആദ്യ റിവ്യൂവുമായി അനിരുദ്ധ്

ന്ത്യൻ സിനിമയിലെ തന്നെ അടുത്ത ബി​ഗ് റിലീസ് തെലുങ്കിൽ നിന്നാണ്. കൊരട്ടല ശിവ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ആക്ഷൻ ഡ്രാമ ചിത്രം ദേവരയാണ് അത്. വൻ ബജറ്റിൽ കടലിലെ ആക്ഷൻ രം​ഗങ്ങളൊക്കെയായി എത്തുന്ന ചിത്രത്തിൽ അച്ഛനും മകനുമായി ഇരട്ട വേഷത്തിലാണ് ജൂനിയർ എൻടിആർ എത്തുന്നത്. വമ്പൻ പ്രീ റിലീസ് ഹൈപ്പ് നേടിയിരിക്കുന്ന ചിത്രം അഡ്വാൻസ് ബുക്കിം​ഗിലും കുതിക്കുന്നുണ്ട്. ഇപ്പോഴിതാ ചിത്രത്തിൻറെ ആദ്യ റിവ്യൂവും പുറത്തെത്തിയിരിക്കുകയാണ്.

ചിത്രത്തിൻറെ സം​ഗീത സംവിധായകനായ അനിരുദ്ധ് രവിചന്ദർ തന്നെയാണ് ചിത്രത്തെക്കുറിച്ചുള്ള അഭിപ്രായം സോഷ്യൽ മീഡിയയിൽ കൂടി പങ്കുവച്ചിരിക്കുന്നത്. ഇമോജികളിൽക്കൂടിയാണ് എക്സിൽ അനിരുദ്ധിൻറെ പോസ്റ്റ് എത്തിയിരിക്കുന്നത്. ട്രോഫിയുടെയും കൈയടികളുടെയും സ്ഫോടനത്തിൻറെയും ഇമോജികൾ മൂന്നെണ്ണം വീതമാണ് അനിരുദ്ധ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ഒപ്പം ദേവര എന്ന ടാ​ഗുമുണ്ട്. സിനിമാപ്രേമികളെ സംബന്ധിച്ച് സിനിമകളുടെ റിലീസിന് മുൻപുള്ള അനിരുദ്ധിൻറെ ഇത്തരം അഭിപ്രായപ്രകടനങ്ങൾക്ക് വലിയ വിലയുണ്ട്. ഒപ്പം വിശ്വാസ്യതയും. നേരത്തെ രജനി ചിത്രം ജയിലർ, വിജയ് ചിത്രം ലിയോ എന്നിവയ്ക്കും അനിരുദ്ധ് സമാന രീതിയിൽ അഭിപ്രായം പങ്കുവച്ചിരുന്നു.

ആർആർആറിലൂടെ താരമൂല്യം ഉയർത്തിയ ജൂനിയർ എൻടിആറിനെ സംബന്ധിച്ച് ഏറെ പ്രാധാന്യമുള്ള ചിത്രമാണ് ഇത്. ജാൻവി കപൂർ, സെയ്ഫ് അലി ഖാൻ, പ്രകാശ് രാജ്, ശ്രീകാന്ത്, ഷൈൻ ടോം ചാക്കോ, നരെയ്ൻ, കലൈയരസൻ, മുരളി ശർമ്മ തുടങ്ങിയവരാണ് ജൂനിയർ എൻടിആറിനൊപ്പം ചിത്രത്തിൽ അഭിനയിക്കുന്നത്. പുലർച്ചെ 1 മണിക്കാണ് തെലുങ്ക് സംസ്ഥാനങ്ങളിൽ ചിത്രത്തിൻറെ ആദ്യ പ്രദർശനങ്ങൾ ആരംഭിക്കുക. തെലുങ്ക് സംസ്ഥാനങ്ങളിലെ 15 ൽ അധികം സിംഗിൾ സ്ക്രീൻ തിയറ്ററുകളിൽ പുലർച്ചെ 1 മണിക്കുള്ള പ്രദർശനങ്ങൾ നടക്കും. മറ്റ് തീയേറ്ററുകളിലും മൾ‌ട്ടിപ്ലെക്സുകളിലും പുലർച്ചെ 4 മണിക്കും ചിത്രം പ്രദർശനം ആരംഭിക്കും. സെപ്റ്റംബർ 27 നാണ് ചിത്രത്തിൻറെ റിലീസ്.

Top