ഉരുൾപൊട്ടലിൽ രക്ഷാദൗത്യവുമായി സൈന്യമെത്തും. ആദ്യമായി പ്രദേശത്ത് താല്ക്കാലിക പാലം നിര്‍മിക്കാനാണ് നീക്കം. ഫയർ ആൻഡ് സേഫ്റ്റിയും പോലീസും ചേർന്നുള്ള രക്ഷാദൗത്യം പുരോഗമിക്കുന്നു. എയര്‍ ലിഫ്റ്റിങ് സാധ്യത പരിശോധിക്കാനെത്തിയ 2 ഹെലികോപ്റ്ററുകള്‍ കാലാവസ്ഥ പ്രതികൂലമായതോടെ വയനാട്ടില്‍ ഇറങ്ങാനാകാതെ തിരിച്ചുപോയി. കോഴിക്കോട്ടേക്ക് ഹെലികോപ്റ്ററുകള്‍ തിരികെ പോയതോടെ രക്ഷാപ്രവര്‍ത്തനം പ്രതിസന്ധിയിലായി. മുണ്ടക്കൈയില്‍ ചെളിയില്‍ കുടുങ്ങിയ ആളെ രക്ഷിക്കാന്‍ തീവ്ര ശ്രമങ്ങള്‍ നടക്കുന്നു.
നിലവില്‍ പുഴയ്ക്ക് കുറുകെ വടംകെട്ടി NDRF സംഘങ്ങള്‍ മുണ്ടക്കൈ ഭാഗത്തേക്ക് കടക്കാനുള്ള ശ്രമത്തിലാണ്. മുണ്ടക്കൈയില്‍ റിസോര്‍ട്ടിലും കുന്നിന്റെ മുകളിലുമായി 250 ലേറെ ആളുകള്‍ ഒറ്റപ്പെട്ടതായും റിപ്പോർട്ടുകൾ. പൂർണമായും ഒറ്റപ്പെട്ട പോയിരിക്കയാണ് മുണ്ടക്കൈ, അട്ടമല, ചൂരൽമല എന്നീ മേഖലകൾ. നിരവധി പേർ വീടുകളിൽ കുടുങ്ങി കിടക്കുന്നതായും രക്ഷപെട്ടവരും പ്രദേശവാസികളും പറയുന്നു. പ്രദേശത്ത് 3 തവണ ഉരുൾപൊട്ടൽ ഉണ്ടായതായി നാട്ടുകാർ പറയുന്നു.