CMDRF

ഡ്രോൺ പൈലറ്റ് പരിശീലനകേന്ദ്രം ആരംഭിക്കാനൊരുങ്ങി അണ്ണാ സർവകലാശാല

സ്ഥലം ഉൾപ്പെടെയുള്ള സൗകര്യമെല്ലാം ലഡാക്ക് സർവ്വകലാശാല ഒരുക്കും

ഡ്രോൺ പൈലറ്റ് പരിശീലനകേന്ദ്രം ആരംഭിക്കാനൊരുങ്ങി അണ്ണാ സർവകലാശാല
ഡ്രോൺ പൈലറ്റ് പരിശീലനകേന്ദ്രം ആരംഭിക്കാനൊരുങ്ങി അണ്ണാ സർവകലാശാല

ചെന്നൈ: അണ്ണാ സർവകലാശാല ലഡാക്കിൽ ഡ്രോൺ പൈലറ്റ് പരിശീലനകേന്ദ്രം ആരംഭിക്കുന്നു. ബെംഗളൂരുവിൽ റിമോട്ട് പൈലറ്റ് ട്രെയിനിങ് ഓർഗനൈസേഷൻ ശാഖ തുറന്നതിനു പിന്നാലെയാണ് ഈ തീരുമാനം. ആർ.പി.ടി.ഒ.യുടെ കീഴിലാണ് ലഡാക്ക് സർവകലാശാലയിലെ ലേ കാംപസിൽ പരിശീലനകേന്ദ്രം സജ്ജമാക്കുക. സ്ഥലം ഉൾപ്പെടെയുള്ള സൗകര്യമെല്ലാം ലഡാക്ക് സർവ്വകലാശാല ഒരുക്കും. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ അനുമതി ലഭിച്ചാൽ രണ്ടു മാസത്തിനകം പരിശീലനകേന്ദ്രം ആരംഭിക്കാനാണ് തീരുമാനം.

Also Read: നിർമല സീതാരാമനെതിരെ കേസ്

കേന്ദ്ര പ്രതിരോധസേനയുടെ ഡ്രോൺ എക്സ്പോയിൽ അണ്ണാ സർവകലാശാലയിലെ പ്രതിനിധികളെത്തിയപ്പോഴാണ് ഡ്രോൺ പരിശീലനകേന്ദ്രം തുടങ്ങാനുള്ള ആഗ്രഹം ലഡാക്ക് സർവകലാശാല അറിയിക്കുന്നത്. ലഡാക്ക് പോലുള്ള പ്രദേശത്ത് ഡ്രോണുകളുടെ ഉപയോഗം നിർണായകമാണെന്നു മനസ്സിലാക്കിയാണ് അണ്ണാ സർവകലാശാല സഹകരണം ഉറപ്പുനൽകിയത്.

Top