ചെന്നൈ: ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ അണ്ണാമലൈ യു.കെയിലേക്ക്. ഒരു ഫെലോഷിപ്പ് പ്രോഗ്രാമിനായി മൂന്ന് മാസത്തേക്കാണ് അണ്ണാമലൈ യു.കെയിൽ പോകുന്നത്. തിരഞ്ഞെടുപ്പിൽ ബിജെപിയ്‌ക്ക് സംസ്ഥാനത്ത് ഒരു സീറ്റുപോലും വിജയിക്കാനായിരുന്നില്ല. എന്നാൽ അണ്ണാമലൈയുടെ യു.കെ യാത്രയ്‌ക്ക് ഇതുമായി ബന്ധമില്ലെന്നും നേരത്തെ നിശ്ചയിച്ചതാണെന്നുമാണ് അദ്ദേഹവുമായി അടുപ്പമുള്ളവരുടെ വാദം.
ഓക്‌സ്‌ഫോർഡ് സർവകലാശാലയിൽ ഫെലോഷിപ്പ് പ്രോഗ്രാമിൽ പങ്കെടുക്കുന്നത് ദീർഘനാളായി അദ്ദേഹത്തിന്റെ ആഗ്രഹമാണെന്നും തിരഞ്ഞെടുപ്പ് ഫലം വരുന്നതിനും ഏറെമുൻപ് തന്നെ ഈ യാത്ര തീരുമാനിച്ചിരുന്നതാണെന്നും ബിജെപി കേന്ദ്രങ്ങൾ വ്യക്തമാക്കി.
ശ്രദ്ധേയമായ നേതൃപാടവമുള്ള യുവ നേതാക്കൾക്കും മിഡ് കരിയർ പ്രൊഫഷണലുകൾക്കും വേണ്ടിയുള്ളതാണ് ഫെലോഷിപ്പ് പ്രോഗ്രാം. സെപ്‌തംബർ പകുതിയിൽ ആരംഭിച്ച് ഡിസംബർ വരെയാണ് പ്രോഗ്രാം. ഇക്കാര്യം അണ്ണാമലൈ പാർട്ടി കേന്ദ്രനേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.