100-ലധികം ലൈംഗികാതിക്രമ ആരോപണങ്ങൾ; റാപ്പർ ഷാൻ കോംപ്‌സിനെതിരെ കൂടുതൽ കേസുകൾ

25 പേർ ആരോപണ സമയത്ത് പ്രായപൂർത്തിയാകാത്തവരാണ്. ഇത് കേസിന്റെ തീവ്രത വർധിപ്പിക്കും

100-ലധികം ലൈംഗികാതിക്രമ ആരോപണങ്ങൾ; റാപ്പർ ഷാൻ കോംപ്‌സിനെതിരെ കൂടുതൽ കേസുകൾ
100-ലധികം ലൈംഗികാതിക്രമ ആരോപണങ്ങൾ; റാപ്പർ ഷാൻ കോംപ്‌സിനെതിരെ കൂടുതൽ കേസുകൾ

മേരിക്കൻ പോപ്പ് സം​ഗീതത്തിൽ തന്റെ കഴിവുകൾ പ്രകടമാക്കിയ റാപ്പർ ഷാൻ കോംപ്‌സിനെതിരെ വീണ്ടും കൂടുതൽ ലൈം​ഗീകാരോപണങ്ങൾ. 120 പേർ കൂടിയാണ് ഷാൻ കോംപ്‌സിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. ഇരകളിൽ 60 പുരുഷന്മാരും 60 സ്ത്രീകളുമുണ്ടെന്ന് ഇരകൾക്കുവേണ്ടി ഹാജരാകുന്ന അഭിഭാഷകന്‍ ടോണി ബസ്ബീ പറഞ്ഞു. അതിൽ 25 പേർ ആരോപണ സമയത്ത് പ്രായപൂർത്തിയാകാത്തവരാണ്. ഇത് കേസിന്റെ തീവ്രത വർധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പല കേസുകളിലും, തങ്ങളെ മയക്കുമരുന്ന് നൽകി ബോധം കെടുത്തിയാണ് പീഡിപ്പിച്ചതെന്ന് ഇരകൾ പറയുന്നു. കോംപ്‌സില്‍നിന്ന് ചൂഷണം നേരിട്ടുവെന്നാരോപിച്ച് 3280-ല്‍ അധികം പേരാണ് തന്റെ സ്ഥാപനത്തെ സമീപിച്ചതെന്നും 120 പേരെ പ്രതിനിധീകരിക്കാന്‍ തീരുമാനിക്കുകയായിരുന്നെന്നും ബസ്ബീ പറഞ്ഞു.

Also Read: വൃദ്ധയെ കുത്തിക്കൊലപ്പെടുത്തിയ കേസ്; പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി

1991 മുതല്‍ 2024 വരെയുള്ള കാലത്താണ് ചൂഷണം നടന്നത്. ഇത്തരത്തിലുള്ള ലൈംഗിക അതിക്രമവും ചൂഷണവും യു.എസിലോ മറ്റെവിടെയെങ്കിലുമോ നടക്കാന്‍ പാടില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അദ്ദേഹം തൻ്റെ നിരപരാധിത്വം തെളിയിക്കാനും കോടതിയിൽ സ്വയം ന്യായീകരിക്കാനും ശ്രമിക്കുകയാണ്, എന്നാൽ തെളിവുകളുടെ അടിസ്ഥാനത്തിലാണ് സത്യം തെളിയിക്കപ്പെടുകയെന്നും അദ്ദേഹം പറഞ്ഞു.

54 കാരനായ കോംപ്‌സ് നിലവിൽ വിചാരണകാത്ത് ന്യൂയോർക്കിൽ ജയിലിൽ കഴിയുകയാണ്.

Top