മുതലപ്പൊഴിയില്‍ വീണ്ടും വള്ളം മറിഞ്ഞ് അപകടം

മുതലപ്പൊഴിയില്‍ വീണ്ടും വള്ളം മറിഞ്ഞ് അപകടം
മുതലപ്പൊഴിയില്‍ വീണ്ടും വള്ളം മറിഞ്ഞ് അപകടം

തിരുവനന്തപുരം: മത്സ്യബന്ധനം കഴിഞ്ഞ് തിരിച്ച് വരുമ്പോള്‍ ശക്തമായ തിരയില്‍പെട്ട് വള്ളം മറിയുകയായിരുന്നു. ഇന്ന് രാവിലെ 10:30 ഓടെയാണ് പൊഴി മുറിച്ച് കടക്കുന്നതിനിടെ പെരുമാതുറ സ്വദേശി സലീമിന്റെ ഫിര്‍ദൗസ് എന്ന വളളം മറിഞ്ഞത്. മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങി വരുംവഴിയായിരുന്നു അപകടം. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. വളളത്തിലുണ്ടായിരുന്ന നാല് പേരും അത്ഭുതകരമായി രക്ഷപ്പെട്ടു. നാട്ടുകാരും കോസ്റ്റല്‍ പൊലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. തിരയില്‍ പെട്ട് മറിഞ്ഞ വള്ളം പൂര്‍ണമായും തകര്‍ന്നു.

കഴിഞ്ഞ ദിവസവും മുതലപ്പൊഴിയില്‍ വള്ളം അപകടത്തില്‍ പെട്ടിരുന്നു. പതിനൊന്ന് മത്സ്യ തൊഴിലാളികളെയാണ് അന്ന് രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചത്. നിലവില്‍ ഇവിടെ അപകടത്തില്‍ പെട്ട് 80 ഓളം പേര്‍ മരിച്ചുവെന്നാണ് അനൗദ്യോഗിക കണക്ക്. മുതലപ്പൊഴിയുടെ വികസനത്തിനായി കേന്ദ്ര സഹായത്തോടെ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച കോടികളുടെ പദ്ധതി ഇതുവരെയും എങ്ങുമെത്തിയിട്ടില്ല. ഒരാഴ്ചമുമ്പേ കേന്ദ്ര ഫിഷറീസ് വകുപ്പ് സഹമന്ത്രി ജോര്‍ജ് കുര്യന്‍ സ്ഥലം സന്ദര്‍ശിക്കുകയും മത്സ്യ തൊഴിലാളികളുമായി ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു.

Top