തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റില്‍ വീണ്ടും പ്രതിസന്ധി. തിരുവനന്തപുരം മുട്ടത്തറയില്‍ പ്രതിഷേധം കാരണം ടെസ്റ്റ് തടസ്സപ്പെട്ടു. ടെസ്റ്റിന് അപേക്ഷകര്‍ എത്തുമ്പോള്‍ ഇന്‍സ്ട്രക്ടര്‍മാര്‍ നിര്‍ബന്ധമാണെന്ന പുതിയ നിബന്ധനയാണ് പ്രതിഷേധം ഉയര്‍ത്തിയത്. നിശ്ചിത യോഗ്യതയുള്ള ഇന്‍സ്ട്രക്ടര്‍മാര്‍ക്കാണ് ഡ്രൈവിംഗ് സ്‌കൂളിന് ലൈസന്‍സ് നല്‍കുന്നത്. പലയിടത്തും ലൈസന്‍സ് ഒരാള്‍ക്കും ഡ്രൈവിംഗ് പഠിപ്പിക്കുന്നത് മറ്റൊരാളാണെന്നുമാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ കണ്ടെത്തല്‍.
അതുകൊണ്ട് ഇന്‍സ്ട്രക്ടര്‍മാരുടെ സാന്നിധ്യം നിര്‍ബന്ധമാണെന്ന് മോട്ടോര്‍ വാഹന വകുപ്പ് സര്‍ക്കുലര്‍ ഇറക്കി. മുട്ടത്തറയില്‍ ടെസ്റ്റിനെത്തിയപ്പോള്‍ ഇന്‍സ്ട്രക്ടര്‍
മാരുള്ളവര്‍ മാത്രം ടെസ്റ്റില്‍ പങ്കെടുത്താന്‍ മതിയെന്ന് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പ്കര്‍മാര്‍ നിര്‍ദ്ദേശിച്ചു. ഇതോടെ പ്രതിഷേധമായി. ഇന്‍സ്ട്രക്ടര്‍മാരുമായി വന്ന ഡ്രൈവിംഗ് സ്‌കൂളുകള്‍ക്ക് പോലും ടെസ്റ്റില്‍ പങ്കെടുക്കാന്‍ സാധിച്ചില്ല.
വര്‍ഷങ്ങളായി ഡ്രൈവിംഗ് സ്‌കൂള്‍ നടത്തന്നവര്‍ക്ക് ഡ്രൈവിംഗ് പഠിക്കാനായി സര്‍ക്കാര്‍ പ്രത്യേക തിരിച്ചറിയല്‍ കാര്‍ഡ് നല്‍കിയിട്ടുണ്ട്. ഇതുപോലും ഇപ്പോള്‍ ബാധമല്ലെന്നാണ് സര്‍ക്കാര്‍ പറയുന്നത്.ഡ്രൈവിംഗ് സ്‌കൂള്‍ നടത്തിപ്പ് ചില കുത്തകള്‍ക്ക് കൈമാറാനാണ് സര്‍ക്കാര്‍ നീക്കമെന്നാണ് ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകളുടെ ആരോപണം. സ്വന്തമായി വാഹനവുമായി ടെസ്റ്റിനെത്തുന്നവര്‍ക്ക് ഇന്‍സ്ട്കര്‍മാരുടെ സാനിധ്യം ബാധകമല്ല. ഡ്രൈവിംഗ് സ്‌കൂളുകള്‍ക്ക് മാത്രം ഇന്‍സ്ട്രക്ര്‍ ബാധകമാക്കുന്നത് ഇരട്ടത്താപ്പെന്നാണ് വിമര്‍ശനം. ഡ്രൈവിംഗ് ടെസ്റ്റില്‍ കര്‍ശന നിബന്ധനകള്‍ നിര്‍ദ്ദേശിച്ച ഗതാഗത കമ്മീഷണറുടെ സര്‍ക്കുലറില്‍ ഇളവുകള്‍ വരുത്തിയെങ്കിലും ഇന്‍സ്ട്രര്‍മാരുടെ കാര്യത്തില്‍ വീണ്ടും പ്രശ്‌നങ്ങള്‍ തുടരുകയാണ്.