CMDRF

മലയാറ്റൂരില്‍ വീണ്ടും മരണം; 2 പേര്‍ മുങ്ങി മരിച്ചു

മലയാറ്റൂരില്‍ വീണ്ടും മരണം; 2 പേര്‍ മുങ്ങി മരിച്ചു
മലയാറ്റൂരില്‍ വീണ്ടും മരണം; 2 പേര്‍ മുങ്ങി മരിച്ചു

ആലപ്പുഴ: തീര്‍ത്ഥാടനത്തിനെത്തിയ രണ്ട് പേര്‍ പുഴയില്‍ മുങ്ങി മരിച്ചു. ഊട്ടി സ്വദേശികളായ മണി, റൊണാള്‍ഡ് എന്നിവരാണ് മരിച്ചത്. ഉച്ചയോടെയാണ് ദാരുണസംഭവമുണ്ടായത്. മലയാറ്റൂര്‍ താഴത്തെ പള്ളിക്ക് സമീപത്തെ പുഴയില്‍ കുളിക്കാനിറങ്ങിയതായിരുന്നു 5 പേരടങ്ങുന്ന തീര്‍ത്ഥാടക സംഘം. ഇവരില്‍ രണ്ട് പേര്‍ പുഴയില്‍ മുങ്ങിപ്പോകുകയായിരുന്നു. രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും മരിച്ചു.

രാവിലെ തീര്‍ത്ഥാടത്തിനെത്തിയ വൈപ്പിന്‍ സ്വദേശി സനോജ് പുഴയില്‍ മുങ്ങി മരിച്ചിരുന്നു. ഇല്ലിത്തോട് പുഴയില്‍ കൂട്ടുകാര്‍ക്കൊപ്പം കുളിക്കാനിറങ്ങിയതായിരുന്നു സിജോ. ഈ സ്ഥലത്ത് നിന്നും ഒരു കിലോമീറ്റര്‍ അകലെവെച്ചാണ് രണ്ടാമത്തെ അപകടം ഉണ്ടായത്.

Top