ഒരാഴ്ച മുമ്പുണ്ടായ കർണാടക ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ തമിഴ്നാട് സ്വദേശിയും ഡ്രൈവറുമായ ശരവണനു വേണ്ടിയുള്ള കാത്തിരിപ്പിലാണ് ഒരമ്മ മ്. 7 ദിവസമായി മകനെ കുറിച്ചുള്ള ഒരു വിവരവും ലഭിച്ചില്ലെന്ന് പറഞ്ഞു വിതുമ്പുകയാണ് ‘അമ്മ മോഹന.തകർന്നിറങ്ങിയ ഷിരൂർ കുന്നിനുള്ളിൽ നാമക്കൽ സ്വദേശിയായ ശരവണനെയും കാണാമറയത്തേക്കാക്കിയിരിക്കുകയാണ്. നാമക്കൽ സ്വദേശിയായ മോഹനയുടെ ഏക മകനാണ് കാണാതായ ശരവണൻ. വാർധ്യക്യത്തിലെത്തിയ അമ്മയുടെ ഏക ആശ്രയം കൂടിയാണ് മകൻ.
ദർവാഡിലേക്ക് പോയ ഡ്രൈവർ ആയ ശരവണൻ ദുരന്തത്തിന് തൊട്ടുമുമ്പാണ് ഷിരൂരിൽ എത്തിയത്. വാഹനം പാർക്ക് ചെയ്തതിനു ശേഷം ഭാര്യയെ വിളിച്ചു,എന്നാൽ പെട്ടെന്ന് തന്നെ ഫോൺ സ്വിച്ച്ഓഫ് ആവുകയായിരുന്നു. ശരവണന്റെ അമ്മയും , ബന്ധുക്കളും ലോറി ഉടമയും കഴിഞ്ഞ 6 ദിവസമായി ഷിരൂരിൽ തങ്ങുകയാണ്. അർജുന്റെ കൂടെ ശരവണനെയും കണ്ടെത്തും എന്നാണ് ഇവരുടെ പ്രതീക്ഷ.
REPORTER: NASRIN HAMSSA