CMDRF

ജപ്പാനില്‍ വീണ്ടും ഭൂചലനം; സുനാമി മുന്നറിയിപ്പില്ല

ജപ്പാനില്‍ വീണ്ടും ഭൂചലനം; സുനാമി മുന്നറിയിപ്പില്ല
ജപ്പാനില്‍ വീണ്ടും ഭൂചലനം; സുനാമി മുന്നറിയിപ്പില്ല

ടോക്കിയോ: ജപ്പാനില്‍ വീണ്ടും ഭൂചലനം. ഷികോകു ദ്വീപിലാണ് ബുധനാഴ്ച രാത്രി ഭൂചലനം രേഖപ്പെടുത്തിയത്. ജപ്പാനിലെ ഭൂചന തീവ്രതാ സ്‌കെയില്‍ പ്രകാരം 6 തീവ്രത രേഖപ്പെടുത്തിയെങ്കിലും ഭൂചലനത്തിന്റെ തുടര്‍ച്ചയായി സുനാമി ഭീതിയില്ല. രാജ്യത്ത് എവിടെയും നാശനഷ്ടങ്ങളോ പരിക്കുകളോ സംഭവിച്ചതായി റിപ്പോര്‍ട്ടുകളില്ലെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

പ്രാദേശിക സമയം ബുധനാഴ്ച രാത്രി 11.14ഓടെയാണ് ഭൂചലനമുണ്ടായത്. ദുര്‍ബലമായ – 6 തീവ്രതയാണ് ജപ്പാനിലെ ഭൂചലന സ്‌കെയില്‍ അനുസരിച്ച് രേഖപ്പെടുത്തിയത്. ഏറ്റവും ഉയര്‍ന്ന മൂന്നാമത്തെ തീവ്രതയാണിത്. കോച്ചി, എഹിം മേഖലകളിലാണ് തീവ്രത അനുഭവപ്പെട്ടത്. ക്യുഷു – ഷികോകു ദ്വീപുകളെ വേര്‍തിരിക്കുന്ന ബുഗോ കടലിടുക്കില്‍ 50 കിലോമീറ്റര്‍ ആഴത്തിലായാണ് പ്രഭവ സ്ഥാനം. ജപ്പാന്റെ പടിഞ്ഞാറന്‍ മേഖലയില്‍ പലയിടങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു. പ്രദേശത്തെ ആണവ വൈദ്യുത നിലയങ്ങള്‍ക്ക് തകരാറുകളൊന്നുമില്ലെന്നും അധികൃതര്‍ അറിയിച്ചു.

Top