ശ്രീനഗര്‍: കശ്മീരില്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ ഒരു ഭീകരന്‍ കൊല്ലപ്പെട്ടു. വടക്കന്‍ കശ്മീരിലെ ബന്ദിപ്പോര ജില്ലയിലെ അരഗാം മേഖലയിലാണ് സംഭവം. പ്രദേശത്ത് രണ്ട് ഭീകരര്‍ ഒളിച്ചിരിക്കുന്നതായി സൈന്യത്തിന് നേരത്തെ വിവരം ലഭിച്ചിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ കഴിഞ്ഞ ദിവസം കശ്മീരിലെ സുരക്ഷാ സ്ഥിതിഗതികള്‍ സംബന്ധിച്ച് ഉന്നതതല യോഗം ചേര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് സംഭവം.
ജമ്മു മേഖലയില്‍ വര്‍ധിച്ചു വരുന്ന ഭീകരതക്കെതിരെ ശക്തമായി പ്രതികരിക്കാന്‍ അമിത് ഷാ യോഗത്തില്‍ നിര്‍ദേശിച്ചു. ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍, സുരക്ഷാ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ജനറല്‍ അനില്‍ ചൗഹാന്‍ ഇന്ന് ജമ്മുവിലെത്തിയേക്കും. രണ്ടാഴ്ചക്കിടെ, ജമ്മു കശ്മീരിലെ റിയാസി, കത്വ, ദോഡ എന്നീ ജില്ലകളിലെ വിവിധയിടങ്ങളില്‍ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ ഒരു സി.ആര്‍.പി.എഫ് ജവാനും രണ്ട് ഭീകരരും ഉള്‍പ്പെടെ 11 പേര്‍ കൊല്ലപ്പെട്ടു.