പത്തനംതിട്ട : നഗരത്തില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് തീപിടുത്തമുണ്ടായ അതേ കടയില്‍ വീണ്ടും അഗ്നിബാധ. രാവിലെ പത്ത് മണിയോടെയാണ് ചിപ്സ് കടയില്‍ തീപിടുത്തമുണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ട് എന്നാണ് പ്രാഥമിക നിഗമനം.
നഗരം ഞെട്ടി വിറച്ച തീപിടുത്തമുണ്ടായിട്ട് ഒരു വര്‍ഷം കഴിഞ്ഞതിന് പിന്നാലെയാണ് വീണ്ടും അതേ കടയില്‍ ആശങ്കയായി അഗ്നിബാധയുണ്ടായത്. ഫയര്‍ഫോഴ്സ് എത്തും മുന്‍പേ കടയിലെ ജീവനക്കാര്‍ തന്നെ തീ കെടുത്തി. എന്നാല്‍ വലിയ അപകടമാണ് തലനാരിഴയ്ക്ക് ഒഴിവായതെന്നാണ് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ പ്രതികരിച്ചത്.
കഴിഞ്ഞ കൊല്ലം തീ പിടിത്തമുണ്ടായ സമയത്ത് സുരക്ഷാക്രമീകരണങ്ങള്‍ ഒരുക്കാന്‍ ചിപ്സ് കടകള്‍ക്ക് ഫയര്‍ഫോഴ്സ് നിര്‍ദേശം നല്കിയതായിരുന്നു. എന്നാല്‍ ഒന്നു നടപ്പായില്ല. അടിയന്തരമായി സുരക്ഷാ മാരങ്ങള്‍ ഒരുക്കാന്‍ വീണ്ടും നിര്‍ദ്ദേശം നല്‍കിയതായി ഫയര്‍ഫോഴ്സ് അറിയിച്ചു. തുടര്‍ച്ചയായ പരിശോധനയും നടത്താന്‍ തീരുമാനമായി.