ഇംഫാൽ: മണിപ്പൂരിലെ കാക്‌ചിങ് ജില്ലയിൽ സായുധരായ തീവ്രവാദി ഗ്രൂപ്പുകൾ തമ്മിൽ വെള്ളിയാഴ്ച വെടിവെപ്പുണ്ടായതായി മുഖ്യമന്ത്രി എൻ. ബിരേൻ സിങ് പറഞ്ഞു.
സ്ഥിതി നിയന്ത്രണവിധേയമാക്കാൻ സുരക്ഷാസേന സ്ഥലത്തെത്തിയിട്ടുണ്ടെന്നും രണ്ട് തീവ്രവാദ ഗ്രൂപ്പുകളും ഒരേ വിഭാഗത്തിൽ പെട്ടവരാണെന്നും അദ്ദേഹം നിയമസഭയിൽ പറഞ്ഞു.
വ്യാഴാഴ്ച ബിഷ്ണുപൂർ ജില്ലയിലെ ടോർബങ്ങിന് സമീപം വിന്യസിച്ച സി.ആർ.പി.എഫിനായി വീട് നിർമിക്കാൻ പോയ തൊഴിലാളികൾക്കുനേരെ ആയുധധാരികൾ വെടിയുതിർത്തതായും മുഖ്യമന്ത്രി അറിയിച്ചു.
സുരക്ഷാ സേന തിരിച്ചടിക്കുകയും 30 മിനിറ്റോളം വെടിവപ്പ് തുടരുകയും ചെയ്തു. ആളപായമില്ല. നിലവിൽ സ്ഥിതി സാധാരണ നിലയിലാണ്.