കൊച്ചി: സംസ്ഥാനത്ത് വീണ്ടും സ്വർണ വിലയിൽ വർധന. ഇന്നലെ 1300 രൂപ കുറഞ്ഞത് ഇന്ന് 680 രൂപ വര്‍ധിച്ച് വീണ്ടും 58,000ന് മുകളിലെത്തി. 58,280 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 85 രൂപയാണ് വര്‍ധിച്ചത്. 7285 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
അമേരിക്കയിലെ തെരഞ്ഞെടുപ്പിന് പിന്നാലെ ഓഹരി വിപണിയില്‍ ഉണ്ടായ മുന്നേറ്റമാണ് ഇന്നലെ സ്വര്‍ണവിലയില്‍ പ്രതിഫലിച്ചത്. അടുത്തിടെ ആദ്യമായാണ് വിലയിൽ ഒറ്റയടിക്ക് ഇത്രയും ഇടിവ് വരുന്നത്. റെക്കോര്‍ഡുകള്‍ ഭേദിച്ച് 60,000 കടന്നും മുന്നേറുമെന്ന് തോന്നിയിടത്ത് നിന്നുമായിരുന്നു ഇടിവ്. എന്നാൽ വില വീണ്ടും തിരിച്ച് കയറുന്നതാണ് ദൃശമാകുന്നത്.